• Logo

Allied Publications

Australia & Oceania
ബ്രിസ്ബേനിൽ ആന്തരിക സൗഖ്യ ധ്യാനം
Share
ബ്രിസ്ബേൻ: മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ബ്രിസ്ബേനിൽ ആന്തരിക സൗഖ്യ ധ്യാനം നടത്തും. സെപ്റ്റംബർ 22 നു മിച്ചൽട്ടൻ ഗ്രോവ് ലിയിലും 23 ന് ബീൻലിയിലും ആണ് ധ്യാനം.

67 ഡോവ്സൺ പരേഡിലുള്ള സെന്‍റ് വില്ല്യം പള്ളിയിൽ 22 ന് രാവിലെ 10 ന് ഇന്നർ ഹീലിംഗ് റിട്രീറ്റ് ആരംഭിക്കും. 23 ന് രാവിലെ 10.30ന് 24 ടോബ്റുക് സ്ട്രീറ്റിലുള്ള സെന്‍റ് പാട്രിക്സ് പള്ളിയിലാണു ബീൻലിയിലെ ധ്യാനം.

ഡിആർസി ഡയറക്ടർ ഫാ. അഗസ്റ്റിൻ വല്ലൂരാനാണ് ധ്യാനം നയിക്കുന്നത്. വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ദിവ്യബലി ആരാധന എന്നിവയോടെ ധ്യാനം വൈകിട്ട് 5 ന് സമാപിക്കും.

ഡിവൈനിലെ ഗായക ദമ്പതികളായ തെരേസ, ഗ്ലെൻ ലാറീവ് എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. രണ്ടു ദിവസങ്ങളിലും ഉച്ചസമയത്ത് ലഘുഭക്ഷണം‌ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു

വിവരങ്ങൾക്ക് : തോമസ് :041 394 6253, ക്ലോഡ് : 045 005 1109, ഗബ്ലിയേല : 043 283 3439 എന്നിവരുമായി ബന്ധപ്പെടണമെന്ന് വികാരിമാരായ ഫാ. നൈജൽ, ഫാ. ജോസഫ് കാനാട്ട് എന്നിവരറിയിച്ചു.

റിപ്പോർട്ട് : തോമസ് ടി. ഓണാട്ട്

എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ