• Logo

Allied Publications

Australia & Oceania
എൻഎംസിസി "ഓണോത്സവം2018’ ഓഗസ്റ്റ് 25 ന്
Share
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ പത്താമത് ഓണഘോഷം "ഓണോത്സവം 2018’ തിരുവോണ ദിവസമായ ഓഗസ്റ്റ് 25ന് ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ ആഘോഷിക്കുന്നു.

നിരവധി സിനിമകളിലും മിനിസ്ക്രീനിലെ വിവിധ കോമഡി പരിപാടികളിലും സ്വത സിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യസാമ്രാട്ട് കലാഭവൻ നവാസ് ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും.

രാവിലെ 11 ന് എൻഎംസിസി കുടുംബാംഗങ്ങൾ ഒരുക്കുന്ന പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് കുടുംബാഗംങ്ങൾക്ക് മാവേലിയുടെ കൂടെ ഇൻസ്റ്റന്‍റ് പ്രൊഫഷണൽ ഫോട്ടോയെടുക്കാനും സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ ഓണസദ്യക്ക് തുടക്കം കുറിക്കും. കേരളത്തിന്‍റെ തനതു രുചിഭേദങ്ങളുമായി 35 ഓളം കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത് ജോയുടെയും ബിജുവിന്‍റെ നേതൃത്വത്തിലുള്ള വിന്താലൂ പാലസാണ്. ഓണസദ്യയ്ക്കൊപ്പം മെൽബണ്‍ മെൽവോയ്സ് ഓർക്കസ്ട്രയിലെ ഗായകർ വേദിയിലെത്തും.

മൂന്നിന് ശിങ്കാരിമേളത്തിന്‍റെയും താലപ്പൊലിയുടെയും അകന്പടിയോടെ ഘോഷയാത്രയായി മാവേലി തന്പുരാനെ വേദിയിലേക്ക് ആനയിക്കും. ഓണോത്സവത്തിന്‍റെ ഒൗദ്യോഗികമായ ഉദ്ഘാടനം മുഖ്യാതിഥി കലാഭവൻ നവാസ് നിർവഹിക്കും. മെൽബണിലെ മതസാസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേരും. തുടർന്നു വിവിധ കലാമത്സരങ്ങൾ അരങ്ങേറും. മെൽബണിലെ കൊറിയോഗ്രാഫി രംഗത്തെ പ്രശസ്തരാണ് ഈ പ്രാവശ്യത്തെ കലാപരിപാടികൾ അണിയിച്ചൊരുക്കുന്നത്. കലാഭവൻ നവാസിന്‍റെ നേതൃത്വത്തിലുള്ള "നവാസ് ഷോയും’ ഓണോത്സവം 2018 വേദിയിൽ അരങ്ങേറും. കലാപരിപാടികൾക്കു ശേഷം വടംവലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഡിന്നറോടെ ഓണോത്സവത്തിന് തിരശീല വീഴും.

എറൈസ് സോളാർ, ഏദൻ ഹോംസ്, ബാരി പ്ലാന്‍റ് റിയൽ എസ്റ്റേറ്റ്, ഒമേഗ ബ്ലൈൻഡ്സ്, ജെജി കിംഗ് ഹോംസ്, വിന്താലു പാലസ്, ഫ്ളൈ വേൾഡ് ട്രാവൽസ്, ജെ ആൻഡ് ടി സെക്യൂരിറ്റീസ്, ജെഎംസി കംപ്യൂട്ടേഴ്സ്, ഡിജിയോട്രിക്സ് ഡിജിറ്റൽ മീഡിയ, ഓസി ഹോം ലോണ്‍സ്, ലക്ഷരാ കളക്ഷൻസ്, ലെൻഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെൻഡ് ഹബ്ബ്, മെഗാ ബോക്സ്, ട്യൂട്ടർ കോന്പ്, ട്രൂസ്റ്റോണെക്സ്,് മലബാർ ട്രീറ്റ്സ്, എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ.

എൻഎംസിസിയിൽ അംഗത്വമെടുക്കാനും ഓണോഘോഷത്തിൽ പങ്കെടുക്കാനും താത്പര്യമുള്ളവർ ഡെന്നി തോമസ് (0430 086 020), സഞ്ജു ജോണ്‍ (0431 545 857), ഷാജി മാത്യു (0431 465 175), സജി ജോസഫ് (0403 677 835) എന്നിവരുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി റോഷൻ സജു( 0411 849 867) അറിയിച്ചു. ‌‌‌

ഓണോത്സവത്തിന്‍റെ ടിക്കറ്റുകൾ ട്രൈബുക്കിങ്ങ് വെബ്സൈറ്റിലൂടെ ലഭ്യമാണ്.
https://www.trybooking.com/XEIR

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ

ഫാ​മി​ലി റി​യാ​ലി​റ്റി ഷോ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’: മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി വി​ദ്യ വി​നു​വും മ​ക​ള്‍ വേ​ദി​ക നാ​യ​രും വി​ജ​യികളായി.
തി​രു​വ​ന​ന്ത​പു​രം: വ​ന്‍ ജ​ന​ശ്ര​ദ്ധ​നേ​ടി​യ അ​മൃ​ത ടി​വി ഒ​രു​ക്കി​യ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’ ഫാ​മി​ലി റി​യാ​ലി​റ്റി ഷോ​യി​ല്‍ ഓ​സ്ട്രേ​ലി​യ
ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.
സിഡ്നിയിൽ ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം; ആ​​​​റു മ​​​​ര​​​​ണം, അ­​ക്ര­​മി­​യെ പോ­​ലീ­​സ് വധിച്ചു.
സി­​ഡ്‌​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി­​ലെ ഷോ­​പ്പിം­​ഗ് മാ­​ളി​ല്‍ ആ­​ക്ര­​മ​ണം.
നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി കമ്യൂണിറ്റി ക്ല​ബ് വി​ഷു ​ ഈ​​സ്റ്റ​ർ ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ (എ​ൻ​എം​സി​സി) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും വെ​ള്ളി​യാ​ഴ