• Logo

Allied Publications

Australia & Oceania
പ്രവാസി എക്സ്പ്രസ് അവാർഡുകൾ വിതരണം ചെയ്തു
Share
സിംഗപ്പൂർ: പ്രവാസി എക്സ്പ്രസ് അവാർഡുകൾ വിതരണം ചെയ്തു. കല്ലാംഗ് തിയറ്ററിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഗോപിനാഥ് പിള്ള, ഗ്രാസ്സ്റൂട്ട് അഡ്വൈസർ ലീ ചുവാംഗ് എന്നിവരിൽനിന്ന് ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങി.

സംഗീതലോകത്തിന് പതിറ്റാണ്ടുകളായി നൽകിയ മഹത്തായ സംഭാവനകൾക്ക് പ്രശസ്ത പിന്നണിഗായിക വാണി ജയറാം പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിന് അർഹയായി. മലയാളികളുടെ പ്രിയനടനും ദേശീയ അവാർഡ് ജേതാവുമായ സുരാജ് വെഞ്ഞാറമൂട് പ്രവാസി എക്സ്പ്രസ് ആക്റ്റിംഗ് എക്സല്ലൻസ് അവാർഡ് കരസ്ഥമാക്കി. യുവ വായനക്കാർക്കിടയിൽ പ്രവാസി എക്സ്പ്രസ് നടത്തിയ അഭിപ്രായ സർവേയിൽ വിജയിയായ ഐശ്വര്യ ലക്ഷ്മി യൂത്ത് ഐക്കൺ അവാർഡ് ജേതാവായി. ആനി ലിബു യുഎസ്എ (വനിതാ രത്നം) അഭിജിത്ത് കൊല്ലം (ബെസ്റ്റ് സിംഗർ) എന്നീ അവാർഡുകളും കരസ്ഥമാക്കി.

വ്യത്യസ്ത ബിസിനസ് മേഖലകളിലായി നൽകപ്പെട്ട ബിസിനസ് എക്സല്ലൻസ് അവാർഡിന് ഷേര തന്പി (ഡൗസർ ഗ്രൂപ്പ്), ഫിലിപ്പ് മൈക്കൽ (YAXIS), പ്രഭിരാജ് എൻ (ആരിസ് ഗ്രൂപ്പ്) എന്നിവർ അർഹരായി.

മറ്റു മേഖലകളിലെ അവാർഡ് ജേതാക്കൾ താഴെപ്പറയുന്ന വരാണ്. എംഎം ഡോള (ആർട്ട് ആൻഡ് കൾച്ചർ എക്സലൻസ്), സിഎം അഷ്റഫ് അലി മലേഷ്യ (സോഷ്യൽ എക്സലൻസ്), അഭിജിത്ത് കൊല്ലം (ബെസ്റ്റ് സിംഗർ), ഇൻഡിവുഡ് ടിവി (മീഡിയ എക്സലൻസ്), ജലീല നിയാസ് (സ്പെഷൽ അവാർഡ് വിഷ്വൽ ആർട്സ് എക്സലൻസ്), ഹേമമാലിനി ഒമാൻ (സ്പെഷൽ അവാർഡ് ആർട്ട് ആൻഡ് കൾച്ചർ).

വാണി ജയറാം, അഭിജിത്ത് കൊല്ലം, ലക്ഷ്മി ജയൻ, വൈഷ്ണവ് ഗിരീഷ്, പ്രസീത ചാലക്കുടി എന്നിവർ പങ്കെടുത്ത ഗാനമേളയും സുരാജ് വെഞ്ഞാറമൂട്, ബിനു കമാൽ എന്നിവരുടെ മിമിക്രിയും അരങ്ങേറി. സിംഗപ്പൂരിലെ മലയാളി നാടൻപാട്ട് ട്രൂപ്പായ എസ്കെകെഎൻ ജാന്ഗോസ് അവതരിപ്പിച്ച നാടൻ പാട്ടുകൾ, മറ്റു ഡാൻസ് ട്രൂപ്പുകൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ എന്നിവ ചടങ്ങിന് മാറ്റു കൂട്ടി.

സിഡ്നിയിൽ ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം; ആ​​​​റു മ​​​​ര​​​​ണം, അ­​ക്ര­​മി­​യെ പോ­​ലീ­​സ് വധിച്ചു.
സി­​ഡ്‌​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി­​ലെ ഷോ­​പ്പിം­​ഗ് മാ­​ളി​ല്‍ ആ­​ക്ര­​മ​ണം.
നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി കമ്യൂണിറ്റി ക്ല​ബ് വി​ഷു ​ ഈ​​സ്റ്റ​ർ ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ (എ​ൻ​എം​സി​സി) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും വെ​ള്ളി​യാ​ഴ
ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഗോൾഡ്കോസ്റ്റ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ വി​വ
‌യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി വാ​ർ റൂം ​തു​റ​ന്ന് ഒ​ഐ​സി​സി‌ ഓ​ഷ്യാ​ന.
മെ​ൽ​ബ​ൺ: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ‌​യി വാ​ർ റൂം ​തു​റ​ന്ന് കോ​ൺ​ഗ്ര​സി​
വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ള്‍ ജൂ​ണ്‍ ഏ​ഴി​ന്.
മെ​ല്‍​ബ​ണ്‍: മി​ല്‍​പാ​ര്‍​ക്ക് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ള്‍ ജൂ​ണ്‍ ഏ​ഴി​ന് (ആ​ദ്യ​വെ