• Logo

Allied Publications

Australia & Oceania
ഫാ. ​ജെ​യിം​സ് അ​രി​ച്ചി​റ​യു​ടെ പൗ​രോ​ഹി​ത്യ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്നു
Share
മെ​ൽ​ബ​ണ്‍: ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി മെ​ൽ​ബ​ണി​ലെ ക്രി​സ്തീ​യ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യും പ്ര​ത്യേ​കി​ച്ച് ക്നാ​നാ​യ സ​മു​ദാ​യം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഫാ. ​ജെ​യിം​സ് അ​രി​ച്ചി​റ​യു​ടെ പൗ​രോ​ഹി​ത്യ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച രാ​വി​ലെ സ്വ​ന്തം ഇ​ട​വ​ക​യാ​യ ക​ല്ല​റ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പു​ത്ത​ൻ​പ​ള്ളി​യി​ൽ തി​രി തെ​ളി​യും.

കോ​ട്ട​യം ജി​ല്ല​യി​ലെ മേ​മു​റി അ​രി​ച്ചി​റ ഇ​ട്ടി​ക്കു​ഞ്ഞ്​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1964 ഓ​ഗ​സ്റ്റ് 12ന് ​ജ​നി​ച്ച ഫാ. ​ജെ​യിം​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം 1979ൽ ​കോ​ട്ട​യം സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. 14 വ​ർ​ഷ​ത്തെ വൈ​ദി​ക പ​ഠ​ന​ത്തി​നു​ശേ​ഷം 1993 ഏ​പ്രി​ൽ 26നു ​വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ചു. 1993ൽ ​ഡി​വൈ​ൻ വേ​ൾ​ഡ് മി​ഷ​ന​റി​യാ​യി ഹോ​ങ്കോം​ഗി​ലേ​ക്ക് പോ​കു​ക​യും 23 വ​ർ​ഷ​ത്തെ മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തെ മാ​നി​ച്ച് ഹോ​ങ്കോം​ഗ് Correctional Department for Prisoners എ​ന്ന അ​വാ​ർ​ഡ് ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തി​നോ​ട​കം 11 വ​ർ​ഷ​ക്കാ​ലം തി​രു​കു​ടും​ബ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ​ള്ളി വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വി​ന്‍റെ അം​ഗീ​കാ​ര​മാ​യി എ​സ്വി​ഡി​യു​ടെ സു​പ്പീ​രി​യ​ർ ആ​യി ര​ണ്ടു ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും 2017 ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ടേ​ഴ്സ് പ്രോ​ഗ്രാ​മി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നും ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ സ്പി​രി​ച്ചാ​ലി​റ്റി​യി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മെ​ൽ​ബ​ണി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ളി​മ​യു​ടെ നേ​ർ​കാ​ഴ്ച കൂ​ടി​യാ​യ അ​ച്ച​ൻ മെ​ൽ​ബ​ണി​ലെ ക്നാ​നാ​യ സ​മു​ദാ​യം​ഗ​ങ്ങ​ളു​ടെ ഏ​തൊ​രു ആ​വ​ശ്യ​വും യാ​തൊ​രു പ്ര​തി​ഫ​ല​വും കൂ​ടാ​തെ ന​ട​ത്തി കൊ​ടു​ക്കു​ന്ന വൈ​ദി​ക ശ്രേ​ഷ്ഠ​ൻ കൂ​ടി​യാ​ണ് ഫാ. ​ജെ​യിം​സ് അ​രി​ച്ചി​റ. അ​തു​കൊ​ണ്ട് ത​ന്നെ മെ​ൽ​ബ​ണി​ലെ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ൽ നി​ൽ​ക്കു​ന്ന മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളോ​ടും സ്നേ​ഹ​ത്തോ​ടെ​യും ആ​ത്മാ​ർ​ത്ഥ​ത​യോ​ടും കൂ​ടി ഇ​ട​പ്പെ​ടു​ന്ന ഫാ. ​ജെ​യിം​സ് അ​രി​ച്ചി​റ​ക്ക് വി​ക്ടോ​റി​യാ ക്നാ​നാ​യ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ഇ​തി​നോ​ട​കം ആ​ശം​സ അ​ർ​പ്പി​ച്ചു. ആ​ത്മീ​യ രാ​ഷ്ട്രീ​യം കൈ​മു​ത​ലാ​ക്കി​യ ചു​രു​ക്കം ചി​ല വൈ​ദി​ക​രു​ടെ ഇ​ട​യി​ൽ വ്യ​ത്യ​സ്ത​നാ​യി മെ​ൽ​ബ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ച്ച​ന് മെ​ൽ​ബ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ ആ​ശം​സ​ക​ൾ നേ​രു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി പാ​റ​യ്ക്ക​ൽ

എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ