കടുത്ത സാന്പത്തിക പ്രതിസന്ധി വരുന്നു: സിൻഹ

 

ന്യുഡൽഹി/മും​​​ബൈ: സാ​​​ന്പ​​​ത്തി​​​ക​​​രം​​​ഗം ക​​​ടു​​​ത്ത ത​​​ക​​​ർ​​​ച്ച​​​യി​​​ലേ​​​ക്കാ​​​ണെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി ബി​​​ജെ​​​പി​​​യു​​​ടെ ഉ​​​ന്ന​​​ത നേ​​​താ​​​വും മു​​​ൻ ധ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ യ​​​ശ്വ​​​ന്ത് സി​​​ൻ​​​ഹ. ഡോ. ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ സ്വാ​​​മി, എ​​​സ്. ഗു​​​രു​​​മൂ​​​ർ​​​ത്തി തു​​​ട​​​ങ്ങി​​​യ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​യോ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചാ​​​ണു സി​​​ൻ​​​ഹ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം. സി​​​ൻ​​​ഹ​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ കോ​​​ൺ​​​ഗ്ര​​​സ് സ്വാ​​​ഗ​​​തം ചെ​​​യ്തു. ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌​​​ലി​​​യെ മു​​​ൻ​​​നി​​​ർ​​​ത്തി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ ആ​​​യി​​​രു​​​ന്നു സി​​​ൻ​​​ഹ​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​മ​​​ത്ര​​​യും. നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ​യും ച​ര​ക്കു സേ​വ​ന നി​കു​തി ഒ​രു​ക്ക​മി​ല്ലാ​തെ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ​യും അ​ന​ന്ത​ര ഫ​ല​മാ​ണ് ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ൻ ത​ക​ർ​ച്ച എ​ന്നു സി​ൻ​ഹ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി​യും ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ കൈ​കാ​ര്യം ചെ​യ്ത രീ​തി​യേ​യും സി​ൻ​ഹ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ച്ച​ത്. ച​ര​ക്ക് സേ​വ​ന നി​കു​തി തെ​റ്റാ​യ രീ​തി​യി​ലാണു വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പാ​ക്കി​യ​ത്. നോ​ട്ട് നി​രോ​ധ​നം ല​ഘൂ​ക​രി​ക്കാ​നാ​വാ​ത്ത ദു​ര​ന്ത​മാ​ണ്. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മൂ​ലം ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. "ഞാൻ ഇ​പ്പോ​ൾ സം​സാ​രി​ക്കേ​ണ്ട​തു​ണ്ട് 'എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് സി​ൻ​ഹ സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​ത്. അ​രു​ണ്‍ ജ​യ്റ്റ്‌ലി ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ലു​ണ്ടാ​ക്കി​യ കു​ഴ​പ്പ​ങ്ങ​ൾ​ക്കെ​തിരേ ഇ​നി​യും സം​സാ​രി​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യം ഏ​ല്പി​ച്ചി​രി​ക്കു​ന്ന ചു​മ​ത​ല​യി​ൽ താ​ൻ പ​രാ​ജ​യ​പ്പെ​ടും. ബി​ജെ​പി​യി​ലെ ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​മാ​ണ് പ​റ​യു​ന്ന​ത്. അ​വ​രൊ​ക്കെ ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​യാ​ത്ത​ത് ഭ​യം കൊ​ണ്ടാ​ണെ​ന്നും സി​ൻ​ഹ എഴുതി. ബി​ജെ​പി പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റെ​യ്ഡ് രാ​ജി​നെ​തി​രേ ​പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം, ദ​ശ​ല​ക്ഷക്കണ​ക്കി​ന് ജ​ന​ങ്ങ​ളെ ബാധിക്കു​ന്ന ല​ക്ഷ​ക​ണ​ക്കി​ന് കേ​സു​ക​ളാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേറ്റും സി​ബി​ഐ​യും എടുത്തിരിക്കുന്നത്. ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ഭ​യം നി​റ​യ്ക്കു​ന്ന​താ​ണ് ഈ ​പു​തി​യ ക​ളി. ക​ബ​ളി​പ്പി​ക്ക​ലും വീ​ന്പു പ​റ​ച്ചി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ​യ​ത്തെ പ്ര​സം​ഗ​ത്തി​നു ന​ല്ല​താ​ണ്. എ​ന്നാ​ൽ, യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ട് അ​ടു​ക്കു​ന്പോ​ൾ അ​വ നീ​രാ​വി​യാ​കു​മെന്ന് മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​ങ്ങ​ളി​ലെ വാ​ഗ്ദാ​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ചു കൊ​ണ്ട് സി​ൻ​ഹ പ​റ​ഞ്ഞു. യ​​​ശ്വ​​​ന്ത് സി​​​ൻ​​​ഹ പ​​​റ​​​ഞ്ഞ​​​ത് ദാ​​​രി​​​ദ്ര്യം തൊ​​​ട്ട​​​ടു​​​ത്തു​​​നി​​​ന്നു ക​​​ണ്ട​​​യാ​​​ളാ​​​ണു താ​​​നെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രും തൊ​​​ട്ട​​​ടു​​​ത്തു ദാ​​​രി​​​ദ്ര്യം കാ​​​ണാ​​​നാ​​​യാ​​​ണ് അ​​​രു​​​ൺ ജ​​​യ്റ്റ്‌​​​ലി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഈ ​​​ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും മി​​​ടു​​​ക്ക​​​നും സ​​​മ​​​ർ​​​ഥ​​​നു​​​മാ​​​യാ​​​ണു ജ​​​യ്റ്റ്‌​​​ലി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്... ജ​​​യ്റ്റ്‌​​​ലി​​​യെ​​​പ്പോ​​​ലൊ​​​രു അ​​​തി​​​മാ​​​നു​​​ഷ​​​ന് (സൂ​​​പ്പ​​​ർ​​​മാ​​​ൻ) പോ​​​ലും വെ​​​ല്ലു​​​വി​​​ളി​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഉ​​​യ​​​രാ​​​നാ​​​യി​​​ല്ല. ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണ​​​ക്കാ​​​ല​​​ത്തെ മ​​​റ്റേ​​​തു ധ​​​ന​​​മ​​​ന്ത്രി​​​യേ​​​ക്കാ​​​ളും ഭാ​​​ഗ്യ​​​വാ​​​നാ​​​ണു ജ​​​യ്റ്റ്‌​​​ലി. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഇ​​​ടി​​​ഞ്ഞ​​​തു വ​​​ഴി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി രൂ​​​പ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു​​​കി​​​ട്ടി. ബാ​​​ങ്കു​​​ക​​​ളു​​​ടെ കി​​​ട്ടാ​​​ക്ക​​​ട പ്ര​​​ശ്ന​​​മ​​​ട​​​ക്ക​​​മു​​​ള്ള​​​വ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ആ ​​​തു​​​ക ഭാ​​​വ​​​നാ​​​പൂ​​​ർ​​​ണ​​​മാ​​​യി ചെ​​​ല​​​വാ​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. പ​​​ക്ഷേ അ​​​തു ധൂ​​​ർ​​​ത്ത​​​ടി​​​ച്ചു; പ​​​ഴ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​യി വ​​​ള​​​ർ​​​ന്നു. സ്വ​​​കാ​​​ര്യ മൂ​​​ല​​​ധ​​​ന​​​നി​​​ക്ഷേ​​​പം ര​​​ണ്ടു ദ​​​ശ​​​ക​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും ചു​​​രു​​​ങ്ങി​​​യ തോ​​​തി​​​ലാ​​​യി, വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​നം ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞു, ഏ​​​റെ​​​പ്പേ​​​ർ​​​ക്കു തൊ​​​ഴി​​​ൽ ന​​​ല്കി​​​യി​​​രു​​​ന്ന നി​​​ർ​​​മാ​​​ണ​​​മേ​​​ഖ​​​ല നി​​​ർ​​​ജീ​​​വം. ജി​​​ഡി​​​പി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന രീ​​​തി തി​​​രു​​​ത്തി. പ​​​ല​​​രെ​​​യും ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണ് അ​​​തി​​​ന്‍റെ ഫ​​​ലം. പു​​​തി​​​യ രീ​​​തി​​​യി​​​ൽ 5.7 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച എ​​​ന്നു പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത് പ​​​ഴ​​​യ രീ​​​തി​​​യി​​​ലാ​​​ണെ​​​ങ്കി​​​ൽ 3.7 ശ​​​ത​​​മാ​​​ന​​​മേ വ​​​രൂ. സ​ന്പ​ദ് വ്യ​വ​സ്ഥ ചി​റ​കൊ​ടി​ഞ്ഞ വി​മാ​ന​മാ​യെ​ന്നു രാ​ഹു​ൽ ഗാ​ന്ധി ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​യും ധ​ന​​മ​ന്ത്രി അ​രു​ണ്‍ ജ​യ്‌റ്റ്‌ലി​യെ​യും പ​രി​ഹ​സി​ച്ച് കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ട്വിറ്ററിൽ‌. ""മാ​ന്യ​രെ, ഇ​ത് നി​ങ്ങ​ളു​ടെ കോ​-പൈ​ല​റ്റാ​യ ധ​ന​മ​ന്ത്രി​യാ​ണു സം​സാ​രി​ക്കു​ന്ന​ത്. ദ​യ​വാ​യി നി​ങ്ങ​ളു​ടെ സീ​റ്റ്ബെ​ൽ​റ്റ് മു​റു​ക്കു​ക. സു​ര​ക്ഷി​ത നി​ല​യി​ൽ ഇ​രി​ക്കു​ക. ന​മ്മു​ടെ വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ൾ വീ​ണു​പോ​യി''- എ​ന്നാ​യി​രു​ന്നു സ​ന്പ​ദ് വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ട്വീ​റ്റ്. സത്യം പറഞ്ഞെന്നു പി. ​​​ചി​​​ദം​​​ബ​​​രം അ​​​ധി​​​കാ​​​രി​​​യോ​​​ടു യ​​​ശ്വ​​​ന്ത് സി​​​ൻ​​​ഹ സ​​​ത്യം പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു. സ​​​ന്പ​​​ദ്ഘ​​​ട​​​ന ത​​​ക​​​രു​​​ക​​​യാ​​​ണെ​​​ന്ന സ​​​ത്യം അ​​​ധി​​​കാ​​​രി സ​​​മ്മ​​​തി​​​ക്കു​​​മോ?


 
 
 
  • aa
 

 
© Content copyright Rashtra Deepika Limited 1997-2013. All rights reserved
Reproduction in whole or in part without written permission is prohibited.
To access reprinting rights, please contact editor@deepika.com
Tel: +91 481 3012001, Fax: +91 481 3012222
Privacy policy
 
Site Designed & Maintained by
jacobsonsoft.gif (960 bytes)