ഐലേസാ മല്ലൂസ് ഫേസ്ബുക്ക്


Forward This News Click here for detailed news of all items Print this Page
 
Share    

സോനു തോമസ് ഫേസ്ബുക്കില്‍ മംഗ്ളീഷ് എഴുതി മടുത്തവര്‍ക്കായി ഇതാ ഒരു മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ്. ംംം.ശഹല്വമ.രീാല്‍ പ്രവേശിച്ചാല്‍ മലയാളഭാഷയുടെ മാധുര്യം തുളുമ്പുന്ന ലോകം നിങ്ങളുടെ മുന്നില്‍ തുറക്കും. മലയാളത്തിന്, മലയാളികള്‍ക്ക് സൈബര്‍ ലോകത്ത് സ്വന്തം സൌഹൃദക്കൂട്ടായ്മയ്ക്കായി അവസരം ഉണ്ടാക്കുകയാണ് 'ഐലേസാ'യെന്ന സോഷ്യല്‍ മീഡിയ സൈറ്റ്. മലയാളത്തിന്റെ സൌന്ദര്യവും തെളിമയും ശുദ്ധിയും സൈബര്‍ ലോകത്തേക്ക് എത്തിക്കുകയാണ് ഈ ഓണ്‍ലൈന്‍ സൈറ്റ്. മലയാളം മാത്രം ഉപയോഗിച്ചുള്ള ആശയവിനിമയമാണ് സൈറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സിലിറ്ററേറ്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇംഗ്ളീഷിനെ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇവിടെ. ടെക്നോളജി മേഖലയിലെ വൈദഗ്ധ്യംമാത്രം കൈമുതലാക്കി വ്യത്യസ്തമായ സോഷ്യല്‍ നെറ്റ്വര്‍ക് തുടങ്ങണം എന്ന ആശയവുമായി റോജോ ജോര്‍ജ്, സാഗീഷ് തച്ചുകുഴിയില്‍ വി.പി. വിപിന്‍, ആല്‍ബിന്‍ കെ. സെബാസ്റ്യന്‍ എന്നിവര്‍ 2008ല്‍ കോഴിക്കോട്ട് ഒത്തുകൂടിയതാണ് ഈ സൈറ്റിന്റെ പിറവിക്ക് വഴിയൊരുക്കിയത്. ആദ്യം ഇംഗ്ളീഷിലുള്ള സൈറ്റായിരുന്നു ഇവര്‍ ആരംഭിച്ചത്. അപ്പോഴേക്കും ഫേസ്ബുക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു. അതോടെ ഇവരുടെ സ്വപ്നങ്ങള്‍ക്കു മങ്ങലേറ്റു. പിന്നീട് സുഹൃത്തുക്കളായ ഷെണി ഐസക്ക്, ആദര്‍ശ്കുമാര്‍ എന്നിവരുടെ സഹായത്തോടെ സൈനയന്‍ എന്ന കമ്പനി ആരംഭിച്ചു. ഇതോടെ ഇവരുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു. മലയാളത്തില്‍, മലയാളികള്‍ക്കായുള്ള സൌഹൃദക്കൂട്ടായ്മ എന്ന സ്വപ്നം വീണ്ടും അവര്‍ പൊടിതട്ടി എടുത്തു. ഇംഗ്ളീഷിലുള്ള ഫേസ് ബുക്കില്‍ മലയാളികള്‍ കൂടുതലും മലയാളത്തിലാണ് സംവദിക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് മലയാളത്തില്‍മാത്രം സംവദിക്കാവുന്ന ആശയത്തിലേക്കെത്തിയതെന്ന് ഇവര്‍ പറയുന്നു. അപ്പോഴേക്കും ടെക്നോളജിയിലും വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരുന്നു. ഗൂഗിള്‍ പ്ളസും ഫേസ്ബുക്കും ഓര്‍ക്കൂട്ടും പോലുള്ള കൂട്ടായ്മകള്‍ തരംഗമായി. സൈനയന്റെ ഡിസൈന്‍ സാങ്കേതിക പ്രവര്‍ത്തകരായ ഷരുന്‍ദാസ്, അര്‍ച്ചനാമുരളി, ജിതീഷ് കോറോത്ത്, സജീറ എന്നിവരുടെ ശ്രമഫലമായി നവംബര്‍ ഒന്നിന് 'ഐലേസാ' മലയാളികളുടെ മുന്നിലെത്തി. തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കൂട്ടായ്മ സൃഷ്ടിക്കാനും ഇഷ്ടമുള്ള ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യാനും ഐലേസയില്‍ അവസരമുണ്ട്. സമഗ്രമായ ഇംഗ്ളീഷ്- മലയാളം നിഘണ്ഡുവും ഈ സൈറ്റ് യൂസേഴസ് നല്കുന്നുണ്ട്. ഉപയോഗിക്കുന്നവര്‍ക്ക് വിപുലപ്പെടുത്താനുള്ള തരത്തിലാണ് ഇതിന്റെ സംവിധാനം. ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യാനും സംവാദത്തിനും ഐലേസായ്ക്ക് വേദിയുണ്ട്. നിങ്ങള്‍ക്കിഷ്ടപ്പെട്ട വെബ്സൈറ്റ് ലിങ്കുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം. ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് പൊതുജനാഭിപ്രായം രേഖപ്പെടുത്താനും പൊതുപരിപാടികള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ അതിലേക്ക് ക്ഷണിക്കാനും ഐലേസയില്‍ അവസരമുണ്ട്. ഫേസ്ബുക്ക്, ഗൂഗിള്‍ പ്ളസ് തുടങ്ങിയ സൈറ്റുകളിലുള്ള നിങ്ങളുടെ സുഹൃത്തുക്കളെ ഐലേസായിലേക്ക് ക്ഷണിക്കുന്നതിന് പ്രത്യേക ലിങ്കുമുണ്ട്. നിലവില്‍ ഇതില്‍ 15,000 ത്തിലധികം അംഗങ്ങള്‍ ഉണ്ട്. ഫേസ്ബുക്കിന്റെയും ഗൂഗിള്‍ പ്ളസിന്റെയും എല്ലാ സവിശേഷതകളും ഈ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്െടന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മലയാളികള്‍ക്ക് പ്രായഭേദമെന്യേ പുതിയ സൌഹൃദങ്ങള്‍ ഉണ്ടാക്കാനും സര്‍ഗാത്മകകഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം ഉണ്ടാക്കുകയാണ് ഈ പുതിയ സൈറ്റ്.








 




 

 
© Content copyright Rashtra Deepika Limited 1997-2013. All rights reserved
Reproduction in whole or in part without written permission is prohibited.
To access reprinting rights, please contact editor@deepika.com
Tel: +91 481 3012001, Fax: +91 481 3012222
Privacy policy
 
Site Designed & Maintained by
jacobsonsoft.gif (960 bytes)