Deepika Health

വയോജനങ്ങളിലെ നേത്രരോഗങ്ങള്‍

Share

അമ്പതു വയസു നമ്മുടെ ജീവിത്തിലെ സുപ്രധാന നാഴികക്കല്ലാണ്. അമ്പതു കഴിയുമ്പോള്‍ മുതല്‍ ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. പ്രമേഹം, മറവിരോഗം, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ രോഗങ്ങളെപ്പോലെ തന്നെ വൃദ്ധജനങ്ങളെ ബാധിക്കുന്ന ഒന്നാണു നേത്രരോഗങ്ങള്‍.

അന്ധതയും കാഴ്ചക്കുറവും

കാഴ്ചയില്ലാത്ത അവസ്ഥയെയാണു നാം അന്ധതയെന്നു പറയുന്നത്. എന്നാല്‍, രോഗങ്ങള്‍ മൂലമുള്ള കാഴ്ചക്കുറവും അന്ധതയായിട്ടാണ് ഇന്നു കണക്കാക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു 20/200 എന്ന കണക്കു പ്രകാരം അല്‍പകാഴ്ചയുള്ളവരെയും അന്ധരായിട്ടാണ് കണക്കാക്കുന്നത്. വയോജനങ്ങളില്‍ നല്ലൊരു ശതമാനത്തേയും അലട്ടുന്ന ഒന്നാണു കാഴ്ചക്കുറവ്. അതിന്റെ ശക്തി കൂടിയോ കുറഞ്ഞോ ഇരിക്കും.

അന്ധതയുടെ കാരണങ്ങള്‍

വികസിത രാജ്യങ്ങളില്‍ ഗ്ലോക്കോമയും വാര്‍ധക്യത്തിലുണ്ടാകുന്ന തിമിരരോഗവും പ്രമേഹരോഗത്തിന്റെ ഭവിഷ്യത്തായി ഉണ്ടാകുന്ന നേത്രരോഗങ്ങളുമാണു അന്ധതയ്ക്കു കാരണമാകുന്നത്. വികസ്വര രാജ്യങ്ങളില്‍ പോഷകന്യൂനതകളും ജീവകം എയുടെ കുറവുകളും കണ്ണിനുണ്ടാകുന്ന രോഗാണുബാധകളും കണ്ണിന് ഏല്‍ക്കുന്ന ക്ഷതങ്ങളും മറ്റും കാരണമാകുന്നു. ജന്മനായുള്ള വൈകല്യങ്ങളും അന്ധതയ്ക്കു കാരണമാകുന്നു.

അന്ധതാനിര്‍ണയം

കാഴ്ചശക്തി പരിശോധനയിലൂടെയാണ് അന്ധത സ്ഥിരീകരിക്കുന്നത്. അടിസ്ഥാന കാരണങ്ങളെ മനസിലാക്കുവാന്‍ പ്രത്യേകതരം പരിശോധനകളും ആവശ്യമായി വരും. അതിനാല്‍ കാഴ്ചശക്തി കുറഞ്ഞുവരുന്നുവെന്ന തോന്നലുണ്ടായാല്‍ തന്നെ നേത്രരോഗവിദഗ്ധരെ കണ്ടു പരിശോധനകള്‍ നടത്തണം. പ്രമേഹരോഗികള്‍ ആറു മാസം കൂടുമ്പോള്‍ നേത്രപരിശോധന നടത്തേണ്ടതാണ്.

അന്ധതയും ചികിത്സയും

അന്ധതയുണ്ടാക്കുന്ന അടിസ്ഥാന കാരണമെന്തെന്നുള്ള ശരിയായ നിര്‍ണയവും സ്ഥിരീകരണവും ഉണ്ടായെങ്കിലേ ചികിത്സ ശരിയായവിധം നടത്താന്‍ സാധിക്കൂ. ഒരു നേത്രരോഗ വിദഗ്ധന്റെ പരിശോധനയില്‍ നിന്നും ചികിത്സ എപ്രകാരം വേണമെന്നു തീരുമാനിക്കാം.

നേത്രപടല സുതാര്യത നഷ്ടപ്പെട്ടിട്ടുണ്ടാകുന്ന അന്ധതയും തിമിരം മൂലമുള്ള അന്ധതയും മാറ്റുവാന്‍ ശസ്ത്രക്രിയ വേണ്ടിവരും. തിമിരശസ്ത്രക്രിയയില്‍ അതാര്യമായ ലെന്‍സിനെ മാറ്റി പുതിയ ലെന്‍സിനെ സ്ഥാപിക്കുകയാണ് ഇന്നു ചെയ്യുന്നത്. തന്മൂലം കാഴ്ചശക്തി ശരിയാകുന്നു. കണ്ണടയുടെ ഉപയോഗം വേണെ്ടന്നുള്ള സവിശേഷതയും ഇതിനുണ്ട്.

നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ടുണ്ടാകുന്ന അന്ധതയെ അകറ്റാന്‍ നേത്രപടലം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയും ഇന്നു പ്രചാരത്തിലുണ്ട്. ജീവകം എയുടെ അഭാവത്തിലുണ്ടാകുന്ന അന്ധത നേരത്തെ കണ്ടുപിടിച്ചു ജീവകം എ കുത്തിവെച്ചും വായില്‍ക്കൂടി നല്‍കിയും ചികിത്സിച്ചാല്‍ അന്ധത ഒഴിവാക്കാം.

പ്രതിരോധ മാര്‍ഗങ്ങള്‍

ശിശുക്കളില്‍ ഉണ്ടാകുന്ന ചില നേത്രവൈകല്യങ്ങളും കുട്ടികളിലെ ചിലയിനം തിമിരരോഗങ്ങളും ഗര്‍ഭാവസ്ഥയില്‍ മാതാവില്‍ ഉണ്ടാകുന്ന ജര്‍മന്‍ പനി അഥവാ ജര്‍മന്‍ മീസല്‍സ് എന്നു പറയുന്ന റൂബെല്ലാരോഗം മൂലമാണ്. അതിനാല്‍ ഗര്‍ഭിണികളില്‍ ഈ രോഗം ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതിനുമുമ്പ് ഈ രോഗം വരാതിരിക്കാനുള്ള റൂബെല്ലാ വാക്‌സിനേഷന്‍ എടുക്കണം.

പോഷകക്കുറവുമൂലമുളള നേത്രരോഗങ്ങളെ ഒഴിവാക്കാന്‍ പോഷകാഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ജീവകം എ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ജീവകം എ അടങ്ങിയ ഗുളികകള്‍ കഴിക്കണം.

ട്രക്കോമ മുതലായ വൈറസുകള്‍ ഉണ്ടാക്കുന്ന നേത്രരോഗങ്ങള്‍ യഥാസമയം ചികിത്സിച്ചാല്‍ ആ രോഗം നേത്രപടലത്തിലുണ്ടാക്കാന്‍ സാധ്യതയുള്ള തകരാറുകളെയും ഒഴിവാക്കാന്‍ സഹായിക്കും.

ചിലയിനം പ്രത്യേക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നേത്രക്ഷതങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കരിങ്കല്‍ പണിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍, വെല്‍ഡിംഗ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ലേത്തുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ നേത്ര സുരക്ഷയ്ക്കുള്ള കണ്ണടകള്‍ ധരിക്കണം. അതുപോലെത്തന്നെ രക്തസമ്മര്‍ദം, പ്രമേഹം എന്നീ രോഗങ്ങളെ ശരിയായ ചികിത്സയിലൂെ നിയന്ത്രിച്ചാല്‍ അതുമൂലമുണ്ടാകാന്‍ സാധ്യതയുള്ള അന്ധതയെ ഒഴിവാക്കാം.

തിമിരം

വയോജനങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന നേത്രരോഗമാണ് തിമിരം. ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെട്ടു കാഴ്ചശക്തി നശിക്കുന്ന നേത്രരോഗമാണു തിമിരം.

വൃദ്ധരില്‍ അന്ധത വരുത്തുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. മൊത്തത്തിലുള്ള അന്ധരില്‍ അമ്പതുശതമാനം ആളുകള്‍ക്കും അന്ധതയുണ്ടാകാനുള്ള കാരണം തിമിരരോഗമാണെന്നു ഗവേഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഏതാണ്ട് ഒരു കോടിയോളം ആള്‍ക്കാര്‍ തിമിരരോഗത്താല്‍ തന്നെ അന്ധരായിട്ടുണെ്ടന്നാണു കണക്ക്. കേരളത്തിലെ പതിനായിരം പേരില്‍ 135 പേര്‍ക്കു തിമിരബാധയുണ്ടാകുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തിമിരബാധ കൂടുതലായി കാണുന്നതു വൃദ്ധരിലാണെങ്കിലും അപൂര്‍വമായി അതു നവജാത ശിശുക്കളിലും കൗമാര പ്രായക്കാരിലും മധ്യവയസ്ക്കരിലും എല്ലാം ഉണ്ടാകാം. പുരുഷന്മാരെയും സ്ത്രീകളെയും ഈ രോഗം ബാധിക്കും. തിമിരരോഗത്തില്‍ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെട്ട് അതു വെളുത്ത നിറമുളളതായി മാറുന്നു. അതിന്റെ ഫലമായി പ്രകാശ രശ്മികള്‍ കണ്ണിനുള്ളിലേക്കു പ്രവേശിക്കാന്‍ സാധിക്കാതെ വരുന്നുവെന്നുള്ളതാണ് ഈ രോഗത്തില്‍ കണ്ണിലുണ്ടാകുന്ന മാറ്റം. അത് അന്ധതയ്ക്കു കാരണമാകുന്നു.

രോഗകാരണങ്ങള്‍

വാര്‍ധക്യം

പ്രധാന കാരണം വാര്‍ധക്യമാണ്. വാര്‍ധക്യത്തിലുണ്ടാകുന്ന തിമിരത്തിനു വൃദ്ധതിമിരം എന്നു പറയുന്നു. 6070 വയസുള്ളവരിലാണ് ഇത് പ്രധാനമായും കാണുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലാണ് വൃദ്ധതിമിരം കൂടുതലുള്ളത്.

ജന്മനായുള്ള തിമിരം

നവജാത ശിശുക്കളില്‍ പ്രകടമാകുന്ന തിമിരമാണിത്. ഇതു ജന്മനായുണ്ടാകുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാതാവിനുണ്ടാകുന്ന ജര്‍മ്മന്‍ മീസീല്‍സ് ശിശുവില്‍ വൈകല്യം ഉണ്ടാക്കാം. ആ വൈകല്യങ്ങളില്‍ ഒന്നാണു തിമിരമായി പ്രത്യക്ഷപ്പെടുന്നത്. ഗര്‍ഭിണിയായ അമ്മയിലെ പോഷകാഹാരക്കുറവു കുഞ്ഞില്‍ തിമിരമുണ്ടാക്കാവുന്ന ഒരു ഘടകമാണ്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിക്കുന്ന ഔഷധങ്ങള്‍, ശരീരത്തില്‍ ഏല്‍ക്കുന്ന അണുപ്രസരം, ഗര്‍ഭിണിയായ അമ്മയുടെ ഉദരത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ എന്നിവയും ശിശുവില്‍ തിമിരമുണ്ടാക്കാന്‍ സാധ്യതയുള്ള മറ്റു ഘടകങ്ങളാണ്.

പാരമ്പര്യ തിമിരം

ചിലരില്‍ പാരമ്പര്യമായി തിമിരം കാണാറുണ്ട്. ജനിതകമായുള്ള വ്യത്യാസങ്ങള്‍ മൂലമാണ് അപ്രകാരം സംഭവിക്കുന്നത്. ഇത് ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്കു കൈമാറുന്നതായും കാണാം.

പ്രമേഹം

പ്രമേഹരോഗം, തിമിരം നേരത്തെ തുടങ്ങുവാനിടയാക്കുന്ന മറ്റൊരു കാരണമാണ്. പ്രത്യേകിച്ചും പ്രമേഹം ശരിയായ നിയന്ത്രണത്തിലല്ലെങ്കില്‍ തിമിരം നേരത്തെ ഉണ്ടാകുവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

തൊഴിലിടങ്ങളില്‍ നിന്നു ലഭിക്കുന്ന അന്ധത

കൂടുതല്‍ സമയം സൂര്യപ്രകാശത്തില്‍ നിന്ന് ജോലി ചെയ്യുന്നവരില്‍ താരതമ്യേന തിമിരം നേരത്തെ ഉണ്ടാകുന്നതായി കണ്ടുവരുന്നു.

രോഗലക്ഷണങ്ങള്‍

കാഴ്ചശക്തി കുറേശ്ശെ കുറഞ്ഞു കുറഞ്ഞുവന്ന് ഒട്ടും കാഴ്ചയില്ലാതെ വരുന്നതാണ് പ്രധാന ലക്ഷണം. ചെറിയ അക്ഷരം വായിക്കാന്‍ പ്രയാസം വരിക, സൂചിയില്‍ നൂലു കയറ്റാന്‍ ബുദ്ധിമുട്ട് നേരിടുക, കണ്ണിന്റെ മുമ്പില്‍ പ്രകാശവലയം കാണുക, വണ്ടികള്‍ ഓടിക്കുന്നവര്‍ക്ക് എതിരേ നിന്നുവരുന്ന പ്രകാശത്തില്‍ കാഴ്ച വ്യക്തമാകാതെ വരിക, തീരെ ചെറിയ സാധനങ്ങളും വളരെ ദൂരെയുള്ളവയും കാണുവാന്‍ കഴിയാതെ വരിക എന്നീ ലക്ഷണങ്ങള്‍ പ്രകടമാകാം. ചിലരില്‍ ദൂരെയുള്ളവ അടുത്തായും ഉള്ളത് ഇല്ലാതായും ഇല്ലാത്തത് ഉള്ളതായും ഒന്ന് ഇരട്ടിയായും ഇരട്ട ഒന്നായും ഒക്കെ തോന്നുന്ന പ്രതിഭാസവും കാണപ്പെടാം.

കണ്ണിന്റെ മുമ്പില്‍ നിന്നും ടോര്‍ച്ച് കണ്ണിലേക്ക് അടിച്ചു നോക്കുമ്പോള്‍ കൃഷ്ണമണിയുടെ ഭാഗത്തു കൂടെ വെള്ളനിറത്തിലോ തവിട്ടു നിറത്തിലോ കറുപ്പു നിറത്തിലോ ഉളള തിമിരം ബാധിച്ച ലെന്‍സ് കാണുവാന്‍ കഴിയും. ജന്മനാ തിമിരം ബാധിച്ച കുട്ടികളില്‍ മറ്റു വൈകല്യങ്ങളും കണേ്ടക്കാം.

രോഗനിര്‍ണയം

ഒരു നേത്രരോഗവിദഗ്ധനെ കാണിച്ച് രോഗനിര്‍ണയം നടത്താം. അടിസ്ഥാന കാരണങ്ങള്‍ കണെ്ടത്താന്‍ ചില ലാബോറട്ടറി പരിശോധനകള്‍ നടത്തണം. കണ്ണിനുണ്ടാകുന്ന ക്ഷതങ്ങളുടെ അനന്തരഫലമായി തിമിരം ഉണ്ടാകുന്നുണേ്ടായെന്നറിയാന്‍ ഇടവിട്ടുള്ള നേത്രപരിശോധന നടത്തണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജര്‍മ്മന്‍ മീസില്‍സ് ബാധിച്ച സ്ത്രീകള്‍ക്കു ജനിക്കുന്ന ശിശുക്കളെ നവജാത ഘട്ടത്തില്‍ തന്നെ പരിശോധിക്കുകയും തിമിരമുണേ്ടായെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രമേഹരോഗമുള്ളവരും ഇടവിട്ടുള്ള നേത്രപരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

ചികിത്സ

ഒരിക്കല്‍ സുതാര്യത നഷ്ടപ്പെട്ടാല്‍ ലെന്‍സിന്റെ സുതാര്യത തിരികെ ലഭിക്കാന്‍ സാധ്യതയില്ല. തിമിരം ആരംഭിക്കുന്ന ഘട്ടമാണെങ്കില്‍ ശരിയായ രീതിയില്‍ കാഴ്ച പരിശോധന നടത്തിയ ശേഷം നിര്‍ദേശിക്കുന്ന കണ്ണടകള്‍ കുറച്ചു കാലത്തേക്കു പ്രയോജനം ചെയ്യും. പ്രമേഹരോഗചികിത്സയും പാരതൈറോയിഡ് രോഗത്തിന്റെ ചികിത്സയും അവ മൂലമുണ്ടാകുന്ന തിമിരത്തെ കുറെയൊക്കെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കും.

തിമിര രോഗത്തിന് അടിസ്ഥാനപരമായ കാരണങ്ങളുണെ്ടന്ന് മനസിലാക്കിയാല്‍ അവയെ ചികിത്സിക്കുകയെന്നതാണ് അനിവാര്യം. നേരത്തെ രോഗനിര്‍ണയം നടത്തി നിയന്ത്രിച്ചാല്‍ തിമിരത്തെ ഒരുപക്ഷേ പിടിച്ചു നിര്‍ത്താന്‍ സാധിച്ചേക്കും.

ശസ്ത്രക്രിയാ ചികിത്സ

തിമിരരോഗത്തിന് പരിഹാരം ശസ്ത്രക്രിയയാണ്.

* തിമിരം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ

ഈ ശസ്ത്രക്രിയയില്‍ നേത്രപടലത്തില്‍ മുറിവുണ്ടാക്കി അതിലൂടെ ലെന്‍സ് നീക്കം ചെയ്ത് കാഴ്ച ശരിയാകുവാനായി കട്ടിയുള്ള കണ്ണട ഉപയോഗിക്കുന്നു.

* ലെന്‍സു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

തിമിരം ബാധിച്ച ലെന്‍സ് എടുത്തുമാറ്റിയശേഷം അവിടെ കൃത്രിമമായ പ്ലാസ്റ്റിക് നിര്‍മ്മിത ലെന്‍സ് സ്ഥാപിക്കുന്ന ശസ്ത്രക്രിയയാണിത്. ഇപ്പോള്‍ പ്രചാരത്തിലുള്ള ശസ്ത്രക്രിയയും ഇതാണ്. ഇപ്രകാരമുള്ള ശസ്ത്രക്രിയ വഴി 98 ശതമാനം കാഴ്ചശക്തി മടക്കിക്കിട്ടുമെന്നുള്ളത് പ്രശംസനീയമായ നേട്ടമാണ്.

സാധാരണഗതിയില്‍ ജെല്ലി രൂപത്തിലുള്ള ലെന്‍സ് തിമിരം ബാധിക്കുമ്പോള്‍ കട്ടിയുള്ളതായി മാറുന്നു. ലെന്‍സുമാത്രം എടുത്തുമാറ്റി അവിടെ പ്ലാസ്റ്റിക് നിര്‍മ്മിതമായ കൃത്രിമ ലെന്‍സ് സ്ഥാപിക്കുന്ന ശസ്ത്രക്രിയ നിമിഷങ്ങള്‍ക്കകം ചെയ്യാം. കീഹോള്‍ ശസ്ത്രക്രിയയും ഇന്ന് നിലവിലുണ്ട്.

അത്യാധുനിക ശസ്ത്രക്രിയാ രീതി

1982ല്‍ ആരംഭിച്ച ഫാക്കോ എമള്‍സിഫിക്കേഷന്‍ തിമിര ശസ്ത്രക്രിയയാണ് ഏറ്റവും അത്യാധുനികമായ തിമിര ശസ്ത്രക്രിയ.

നേത്രപടലത്തിലുണ്ടാക്കുന്ന 45 മില്ലിമീറ്റര്‍ മാത്രമുള്ള ചെറിയ മുറിവിലൂടെയാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ഈ മുറിവിന് ഒരു താക്കോല്‍ദ്വാരത്തിന്റെ വലിപ്പം മാത്രമേയുണ്ടാകൂ. അതിസൂക്ഷ്മമായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ള ആധുനികവും വളരെ വിലപിടിപ്പുള്ളതുമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്.

ഉപകരണങ്ങളില്‍ പ്രധാനപ്പെട്ടത് തിമിരം പൊടിക്കുന്നതിനായി ഉപയോഗിക്കുന്ന ശബ്ദാതീത പ്രോബും പൊടികളാക്കി തീര്‍ത്ത തിമിരത്തെ വലിച്ചെടുത്തു നീക്കം ചെയ്യുന്ന കമ്പ്യൂട്ടര്‍ നിയന്ത്രിത പമ്പുമാണ്.

സങ്കീര്‍ണതകള്‍

തിമിരം കൂടുതല്‍ അപകടകരമായ അവസ്ഥയി ലെത്തിയതിനു ശേഷം ശസ്ത്രക്രിയ നടത്തുമ്പോഴാണ് കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത്. അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളുള്ളവര്‍ ആ രോഗം പൂര്‍ണമായും നിയന്ത്രണത്തിലാക്കിയശേഷം മാത്രമേ തിമിരത്തിന് ചികിത്സ നടത്താവൂ.

ശസ്ത്രക്രിയ കഴിഞ്ഞ് അപൂര്‍വമായിട്ടേ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളൂ. ശസ്ത്രക്രിയയിലൂടെ വെച്ച കൃത്രിമ ലെന്‍സ് മറിഞ്ഞുവീണു പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതുപോലെതന്നെ ലെന്‍സ് സ്ഥാപിച്ച കവചത്തിന് സുതാര്യത നഷ്ടപ്പെട്ട് കാഴ്ചയ്ക്കു കുറവു സംഭവിക്കാം.

ചുരുക്കം ചില പ്രശ്‌നങ്ങള്‍ തിമിര ശസ്ത്രക്രിയയ്ക്കുശേഷം സംഭവിക്കാമെന്നതിനാല്‍ ശസ്ത്രക്രിയ നടത്തിയവര്‍ കാഴ്ചയില്‍ വ്യത്യാസം അനുഭവപ്പെടുന്നുവെന്നു തോന്നിയാല്‍ നേത്രരോഗ വിദഗ്ധനെ കണ്ട് പരിശോധിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

* കുട്ടികളിലുണ്ടാകുന്ന തിമിരരോഗങ്ങളില്‍ പലതിനും അടിസ്ഥാനം ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാതാവിലുണ്ടാകുന്ന ജര്‍മന്‍ പനി, ഗര്‍ഭകാലത്ത് ഗര്‍ഭിണി കഴിക്കുന്ന ചിലയിനം ഔഷധങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയൊക്കെയാണ്. അതിനാല്‍ ഗര്‍ഭിണികള്‍ പോഷകാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഔഷധങ്ങള്‍ കഴിക്കണം. പെണ്‍കുട്ടികള്‍ വിവാഹപ്രായത്തിനു മുമ്പ് റുബെല്ലാ അഥവാ ജര്‍മ്മന്‍ പനിക്ക് എതിരായുള്ള വാക്‌സിനേഷന്‍ എടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

* തിമിരം പാരമ്പര്യമായുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍, ആ പാരമ്പര്യം തന്നെയുള്ള മറ്റൊരു കുടുംബത്തില്‍നിന്നും വിവാഹം ചെയ്യാതിരിക്കാന്‍ ശ്രമിക്കണം.

* ചെറുപ്പക്കാരിലുണ്ടാകുന്ന തിമിരത്തിനു കാരണം നേത്രങ്ങള്‍ക്കുണ്ടാകുന്ന ക്ഷതമാണ്. നേത്ര ക്ഷതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം.

* പ്രമേഹരോഗം ശരിയായ നിയന്ത്രണം ഇല്ലാതെ പോകുന്നതാണ് ഈ രോഗമുള്ളവരില്‍ തിമിരം ഉണ്ടാകുവാന്‍ കാരണം. പ്രമേഹരോഗം ശരിയായി ചികിത്സിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ പ്രമേഹ രോഗത്തില്‍ ത്വരിതപ്പെട്ടു പ്രത്യക്ഷമാകുന്ന തിമിരത്തെ ഏതാനും വര്‍ഷത്തേക്കു കൂടി ഒഴിവാക്കാന്‍ കഴിയും.

* ഭക്ഷണക്രമവും ഒരളവുവരെ തിമിരം ഒഴിവാക്കാന്‍ സഹായിക്കും. പോഷകാഹാര ന്യൂനതകള്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള തിമിരത്തെ പോഷകാഹാരം കഴിക്കുന്നതുമൂലം തടയുവാന്‍ സാധിക്കും. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, നാരുകള്‍ എന്നിവ കലര്‍ന്ന ഭക്ഷണവും തിമിരത്തില്‍ നിന്നും കുറെ സംരക്ഷണം നല്‍കും.

* സിങ്ക്, ചെമ്പ്, സെലീനിയം എന്നീ ധാതുക്കളും ജീവകംഎ പോലുള്ള ജീവകങ്ങളും കണ്ണിന് സംരക്ഷണം നല്‍കും. അതിനാല്‍ അവ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ധാരാളം കഴിക്കണം.



ആര്യവേപ്പ്: വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷം!

ആര്യവേപ്പ്: വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷം!

വലഹവേബ2013മൗഴ31ശീമ1.ഷുഴ

വലഹവേബ2013മൗഴ31ശീമ2.ഷുഴ

വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷമാണ് ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയെല്ലാം ഔഷധമൂല്യ
Read More...

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. വര്‍ഷം 1.76 ഗാലന്‍ മദ്യം മലയാളി കുടിച്ചുതീര്‍ക്കുന്നതായി കണക്കുകള്‍. കുടിക്കണക്കില്‍ പഞ്ചാബിനെയും ഹരിയാനയെയും മറികടന്നിരിക്കുന്
Read More...

മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനം

അടുത്ത കാലത്തായി പത്രമാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മസ്തിഷ്കമരണവും അതുകഴിഞ്ഞുള്ള അവയവദാനവും. ഇത് ഏറ്റവും കൂടുതലായി ചെയ്യപ്പെടുന്നത് നേത്രപടലത്തിന്റെയും വൃക്കകളുടെയും കാര്യ
Read More...

പഞ്ചകര്‍മ ചികിത്സ; എന്ത്, എന്തിന്?

ഇന്ന് കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് സ്വര്‍ണത്തിന്റേയും വസ്ത്രവ്യാപാരികളുടെയും ആയുര്‍വേദ ചികിത്സയുടെയുമാണ്. ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നതും ചൂഷണം ചെ
Read More...

ദീര്‍ഘദൃഷ്ടി (ലോംഗ് സൈററ്)

കാഴ്ചയില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാനാവുമോ? എത്രയോ വിലപ്പെട്ടതാണ് കണ്ണുകള്‍. അത്രത്തോളം ശ്രദ്ധ നേത്രപരിചരണത്തിലും ഉണ്ടാകണം. പ്രായമേറുമ്പോള്‍ കാഴ്ചക്കുറവുണ്ടാകുന്നതു സ്വാഭാവികം. പ്രായത്തിന്റെ ഭാഗമാ
Read More...

പ്രമേഹവും നാം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളും

ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രമേഹബാധിതര്‍ അധിവസിക്കുന്നത് ഇന്ത്യയിലാണ്. 2011ലെ ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫൗണേ്ടഷന്റെ കണക്കനുസരിച്ച് 61.3 മില്യണ്‍ ഇന്ത്യക
Read More...

ചീര വീട്ടുമുറ്റത്തെ വിറ്റാമിന്‍ചെടി

പോഷകസമൃദ്ധമായ ഇലക്കറിയാണു ചീര. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ചീരയിലടങ്ങിയിരിക്കുന്ന ല്യൂട്ടിന്‍ തിമിരം തടയുന്നു

* ചീരയിലുളള ആന്റി ഓക്‌സിഡന്റായ ഫ്‌ളേവനോയ്ഡ് പ്രോസ്
Read More...

ആരോഗ്യത്തോടെ വാര്‍ധക്യജീവിതം

ആരോഗ്യം നല്കുന്ന ഭക്ഷണവും വ്യായാമവുമാണ് നല്ല ആരോഗ്യത്തിലേക്കുളള വഴികള്‍. എല്ലാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയ്ക്കുളള
Read More...

അയഡിന്‍ അഴകിനും ആരോഗ്യത്തിനും

വളര്‍ച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിന്‍. ശരീരത്തില്‍ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയിലാണ്.

അയഡിന്റെ കുറവുണ്ടായാല്‍

ഗോയിറ്റര്‍, ഡിപ്രഷന്‍. നിരാശ, മാനസികക്ഷീണം, അസ
Read More...

ടെന്‍ഷന്‍ തലവേദന

മിക്കപ്പോഴും തലവേദനയുടെ അടിസ്ഥാന കാരണം ടെന്‍ഷന്‍ അഥവാ മാനസിക സമ്മര്‍ദമാണ്. ഇത്തരം തലവേദന ഇടയ്ക്കിടെ ആവര്‍ത്തിച്ചു വരുന്നു. മാനസിക സമ്മര്‍ദം നിലനില്ക്കുന്നിടത്തോളം അതു തുടരും. അത്തരം തലവേദനകള്‍ ഗുരുതരമ
Read More...

ജംങ്ക് ഫുഡ് വിലയ്ക്കുവാങ്ങുന്ന രോഗം

പലപ്പോഴായി രോഗം വിലയ്ക്കുവാങ്ങുന്നവരായി മാറിയിരിക്കുന്നു നമ്മളില്‍ പലരും. അറിവിലായ്മയും പൊങ്ങച്ചവുമെല്ലാം ഇതിന് വഴിവയ്ക്കുന്നു. പണ്ട് മുതിര്‍ന്നവര്‍ക്കായിരുന്നു ജംങ്ക് ഫുഡിനോട് പ്രിയമെങ്കില്‍ ഇന്നത് ക
Read More...

ചെറുമീനുകള്‍ കഴിക്കാം, ഒമേഗ 3 സ്വന്തമാക്കാം

ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകള്‍ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ
Read More...

വയോജനങ്ങളിലെ നേത്രരോഗങ്ങള്‍

അമ്പതു വയസു നമ്മുടെ ജീവിത്തിലെ സുപ്രധാന നാഴികക്കല്ലാണ്. അമ്പതു കഴിയുമ്പോള്‍ മുതല്‍ ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. പ്രമേഹം, മറവിരോഗം, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ രോഗങ്ങള
Read More...

അകാലനര തടയാന്‍ കറിവേപ്പില

കണ്ണുകളുടെ ആരോഗ്യത്തിനു കറിവേപ്പില ഉത്തമം. തിമിരത്തെ പ്രതിരോധിക്കുന്നു. ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കാം. അതിസാരം, ആമാശയസ്തംഭനം എന്നിവയ്ക്കുളള പ്രതിവിധിയായും
Read More...

സ്‌ട്രോക് സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ സി

സ്കര്‍വിയെ പ്രതിരോധിക്കുന്ന പോഷകമാണ് അസ്‌കോര്‍ബിക് ആസിഡ് അഥവാ വിറ്റാമിന്‍ സി. ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. മനുഷ്യശരീരത്തിനു വിറ്റാമിന്‍ സി ഉത്പാദിപ്പിക്കാനുളള കഴിവില്ല. എന്നാല്‍ നാം കഴിക്ക
Read More...

വ്യക്തിത്വ വൈകല്യം മദ്യപാനത്തിലേക്ക്

മനഃശാസ്ത്രജ്ഞന്റെ കേസ്ഡയറി മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ

ഡെേയ്‌സിയും സ്കറിയയും എന്നെ കാണാന്‍ വന്നത് അവരുടെ ദാമ്പത്യജീവിതത്തിലെ ചില നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനായിരുന്നു. ദുഃഖിത
Read More...

ചര്‍മത്തിന്റെ അഴകിനു തുളസി

തുളസി വീട്ടുമുറ്റത്തെ ഔഷധപുണ്യം

ശ്വാേസകോശസംബന്ധമായ രോഗങ്ങള്‍, പനി, ആസ്്ത്മ, ഹൃദയരോഗങ്ങള്‍, മാനസിക സംഘര്‍ഷം എന്നിവ തടയുന്ന ഔഷധസസ്യമാണു തുളസി. ജലശുദ്ധീകരണത്തിനു സഹായകം.

* ചുമ, വൈറല്‍ രോഗങ്ങള്‍എന്നിവയെ
Read More...

ഫംഗല്‍ രോഗങ്ങള്‍ തടയാം

* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം.

* നിങ്ങള്‍ക്കൊപ്പം കഴിയുന്ന വ്യക്തിക്ക്് ഫംഗസ് അണുബാധയുങ്കെില്‍ കിടക്കവിരികള്‍, ടവ്വല്‍, ചീപ്പ്്തുടങ്ങിയവ അണുവിമുക്തമാക്കുക.

* കാല്‍വിരലിനിടയില
Read More...

കാഴ്ചശക്തിഅനുഗ്രഹം;കരുതാം കണ്ണുകളെ

കാഴ്ച ഇല്ലാത്ത ലോകത്തെപ്പറ്റി നമുക്കു ചിന്തിക്കാനാകുമോ? എത്രയോ വിലപ്പെട്ടതാണ് നമുക്ക് കണ്ണുകള്‍. അത്രത്തോളം ശ്രദ്ധ നേത്രപരിചരണത്തിലും ഉണ്ടാകണം. ഒരു വ്യക്തിയുടെ ഏറ്റവും
Read More...

തലവേദന

രു വ്യക്തിയുടെ ജീവിത സാഹചര്യവും ജോലിയും അത് മൂലമുള്ള മാനസിക അവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഒന്നാണ് മൈഗ്രെയ്ന്‍ അഥവാ ചെന്നിക്കുത്ത്.

തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന
Read More...

എല്ലുകളുടെ കരുത്തിന് നടത്തം ശീലമാക്കാം

എല്ലുകള്‍ ശരീരത്തിനു ഘടന നല്കുന്നു. അവയവങ്ങളെ സംരക്ഷിക്കുന്നു. പേശികള്‍ക്ക് ഉറപ്പു നല്കുന്നു. കാല്‍സ്യം ശേഖരിച്ചു വയ്ക്കുന്നു.

കൗമാരക്കാരും ചെറുപ്പക്കാരും എല്ലുകളുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഈ
Read More...

പകര്‍ച്ചപ്പനി തടയാം

* ഇന്‍ഫ്‌ളുവന്‍സ(പകര്‍ച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.

* ഇടയ്ക്കിടെ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.

* വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളില്‍ സ്പര്‍ശിക്കുന്നത്
Read More...

പുകവലി ഒഴിവാക്കാം, സ്വസ്ഥമായി ഉറങ്ങാം

ചര്‍മസൗന്ദര്യത്തിലേക്കുളള വഴികള്‍ 2

ഫ്രീ റാഡിക്കലിനെതിരേ വിറ്റാമിന്‍ സി


ഫ്രീ റാഡിക്കല്‍ എന്നറിയപ്പെടുന്ന തന്മാത്രകളാണു ത്വക്കിന്റെ വഴക്കം കുറയ്ക്കുന്നത്്. പുകവലി, മദ്യപാനം, അമിതമായി വെയിലേല
Read More...

ഗര്‍ഭിണികളുടെ ആരോഗ്യത്തിന്

ഗര്‍ഭിണികള്‍ക്കു ഭക്ഷ്യവിഷബാധയേല്ക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍:

* ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവ ആവശ്യമായ താപനിലയില്‍ വേവിച്ചു കഴിക്കുക.

* ഗര്‍ഭിണികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിക്കുന്ന
Read More...

മുറിവ് ഉണക്കാന്‍ ഉളളി

ഭക്ഷണത്തിന്റെ രുചിയും ഗന്ധവും വര്‍ധിപ്പിക്കുന്ന ഉളളി. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയോടു പോരാടാനുളള ശക്തി ശരീരത്തിനു പകരുന്നു.

* ദിവസവും ഉളളി കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനു
Read More...

ഡെങ്കിപ്പനി തടയാം

* കൊതുകിന്റെ കടിയേല്ക്കാതെ സൂക്ഷിക്കുക. മഴക്കാലത്തു ശരീരമാകെ മൂടിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.

* ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം വാക്‌സിനുകള്‍ സ്വീകരിക്
Read More...

താരനെ തോല്‍പ്പിക്കാന്‍ ഉലുവ

രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹരോഗികളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകമായ ഔഷധമാണ് ഉലുവ. ഹൃദയാരോഗ്യത്തിന് ഉത്തമം. ആല്‍ക്കലോയ്ഡുകളും സ്വാഭാവിക ഈസ്ട്രജനും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ആന്റ
Read More...

മഞ്ഞള്‍ മാഹാത്മ്യം

പ്രകൃതി സമ്മാനിക്കുന്ന ആന്റി സെപ്റ്റിക്കാണു മഞ്ഞള്‍. ബാക്ടീരിയയെ പ്രതിരോധിക്കാനും മുറിവുകള്‍, പൊളളലുകള്‍ എന്നിവ സുഖപ്പെടുത്താനും കാന്‍സര്‍ തടയാനും മഞ്ഞള്‍ ഫലപ്രദം.

* ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാന്‍
Read More...

ഈന്തപ്പഴം; ഇവന്‍ ആള് കേമന്‍!

റമദാന്‍ നൊയമ്പിന്റെ ഈ വിശുദ്ധദിനങ്ങളിലാണ് ഈന്തപ്പഴത്തിനു മാറ്റേറുന്നത്. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, ഫ്‌ളൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില
Read More...

കണ്ണുകളുടെ ആരോഗ്യത്തിന് 20 ഇന പരിപാടി

1. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിത ഇടവേളകള്‍ കണ്ണിനു വിശ്രമം അനുവദിക്കാം. ഇത്തരം ഇടവേളകളില്‍ നേത്രരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരമുളള നേത്രവ്യായാമങ്ങള്‍ ചെയ്യുക.

2. കംപ്യൂട്ടര്‍ സ
Read More...

ഇരുമ്പ് അധികമായാലുംകുഴപ്പം!

രക്തത്തില്‍ ഇരുമ്പു കുറഞ്ഞാല്‍ ഫലം വിളര്‍ച്ച. എന്നാല്‍ ഇരുമ്പ് അധികമായാലോ, കരളിന്റെ പ്രവര്‍ത്തനം ക്രമേണ തകരാറിലാവും. ഈ അപൂര്‍വ രോഗാവസ്ഥയാണ് ഹീമോ ക്രൊമാറ്റോസിസ്

ശരീരത്തിലെ വിവിധ അവയവങ്ങളില്‍ ഇരുമ്പിന
Read More...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ? എന്നാല്‍ അതിനിടെ രോഗങ്ങള്‍ ബാധിച്ചാലോ. ഇഷ്ടം അനിഷ്ടമാകാന്‍ മറ്റൊന്നും വേണ്ട. പക്ഷേ യാത്രയ്‌ക്കൊരുങ്ങും മുമ്പ് അല്പം ശ്രദ്ധവച്ചാല്‍ രോഗത്തിനു പിടികൊടുക്കാതെ യാത്ര
Read More...

മൂത്രാശയകല്ല്: രോഗികള്‍ ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങള്‍

ഫോസ്‌ഫേറ്റ്

ഫോസ്‌ഫേറ്റ് അധികം അടങ്ങിയ മല്‍സ്യം, മാംസം, നട്‌സ് തുടങ്ങിയവയുടെ അമിത ഉപയോഗം സ്ട്രൂവൈറ്റ് കല്ലുകളുടെ ആവിര്‍ഭാവത്തിന് കാരണമാകുന്നു. ഫോസ്‌ഫേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍: ഇറച്ചി, മത്സ്യം, മുട്ട,
Read More...

മുട്ടുവേദന അവഗണിക്കരുത്

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്വയം ചികിത്സ അപകടം. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യത. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലു
Read More...

ആരംഭദശയിലുള്ള മാറിലെ കാന്‍സര്‍ രോഗം

കൃത്യമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമാണ് ആരംഭദശയിലുള്ള മാറിലെ കാന്‍സര്‍. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും ആര്‍എസ്ബിവൈ, കാരുണ്യ പദ്ധതികളിലൂടെ ഈ ചികിത്സ പൂര്‍ണ സൗജന്യമായി
Read More...

രക്തബാങ്കുകളില്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് സംവിധാനം ഉറപ്പുവരുത്തണം

""ഭാരതമെന്നുകേട്ടാലഭിമാനപൂരിതമാകണമന്ത:രംഗം, കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍...'' ഈ ചിന്നുച്ചേച്ചി പറയുവാ ഇതെഴുതിയതു കുമാരനാശാനാണെന്ന്; വളളത്തോളെന്നു ഞാന്‍. സായന്തനത്തിനു കവിതയുട
Read More...

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഈ വാക്കുകള്‍...

ഓക്‌സിജന്‍സമൃദ്ധമായ രക്തം ഹൃദയപേശികളുടെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്കൊഴുകുന്നതിനു പെട്ടെന്നു തടസം നേരിടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്്. മയോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നും ഇതറിയപ്പെടുന്നു. ഹൃദയധമ
Read More...

തലാസീമിയ ജീന്‍ വാഹകരെ തിരിച്ചറിയാം

100 പേരില്‍ മൂന്നുപേര്‍ തലാസീമിയ ജീന്‍ വാഹകരാണെന്ന് പറഞ്ഞുവല്ലോ. ഇവരെ പ്രത്യേക രക്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ കഴിയും.

ജീന്‍ വാഹകര്‍ പൂര്‍ണ ആരോഗ്യവാന്‍മാരും സാധാരണക്കാരെപ്പോലെ ജീവിക്കുന്നതുകൊണ്ടും പ
Read More...

വീട്ടുചികിത്സയിലൂടെ ആരോഗ്യം കാക്കാം

എന്തിനും ഏതിനും മരുന്നിനെ ആശ്രയിക്കുന്ന ജനതയാണു നമ്മുടേത്. ചെറിയൊരു ജലദോഷം കണ്ടാല്‍, ശരീരവേദനയുണ്ടായാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നു ഗുളിക വാങ്ങി കഴിച്ചില്ലെങ്കില്‍ മനസമാധാനമില്ലാത്ത നിര
Read More...

നാരുകള്‍ ജീവന്റെ നാരായവേരുകള്‍!

പ്രഷറും കൊളസ്‌ട്രോളും പ്രമേഹവുമൊക്കെ പിടികൂടാതിരിക്കണമെങ്കില്‍ കൊഴുപ്പടിയാതിരിക്കണം. കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെയും വൃക്കകളുടെയും ജോലിപ്പാടു കുറയണം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ
Read More...

മാറിലെ അര്‍ബുദം

കേരളത്തിലെ സ്ത്രീകളില്‍ ഇന്ന് ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സര്‍ രോഗം മാറിലെ അര്‍ബുദമാണ്. ആരംഭദശയില്‍ത്തന്നെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കാനും മാറ് പൂര്‍ണമായി നീക്കം ചെയ്യാതെതന്നെ ആരോഗ്യം വീണെ
Read More...

എസെന്‍ഷ്യല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദം

ഒരാളുടെ രക്തസമ്മര്‍ദം സാധാരണ അളവിലും കൂടിനില്‍ക്കുന്ന അവസ്ഥയാണിത്. ഇന്ന് ലോകമൊട്ടാകെ ഏകദേശം ഒരു ബില്യണ്‍ മനുഷ്യര്‍ ഈ രോഗം മൂലം ക്ലേശം അനുഭവിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുജന ആരോഗ്യ
Read More...

പ്രമേഹം പിടിച്ചുകെട്ടാന്‍ സൂപ്പര്‍ ഫുഡ്‌സ്

ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ക്കു പ്രമേഹമുണെ്ടന്നു ലോകാരോഗ്യസംഘടന. 2030 ഓടെ ഇത് ഇരട്ടിയാവും. ഇന്ത്യയില്‍ പ്രമേഹ ബാധിതരുടെ എണ്ണം 5 കോടി വരും. ഒരിക്കല്‍ പിടികൂടിയാല്‍ ജീവിതാവസാനം വരെ നിലനില്ക്കും. പ
Read More...

വേദനസംഹാരികള്‍ അപകടകാരികള്‍; അടിമകളാകരുത്

വേദന മനുഷ്യജീവിതത്തില്‍ സാധാരണം. ചിലപ്പോഴെങ്കിലും വേദനസംഹാരികള്‍ കഴിക്കുന്നവരാണു മിക്കവരും. പക്ഷേ, വേദന താത്കാലികമായി കുറയ്ക്കുന്ന അത്തരം മരുന്നുകളോടു ചിലര്‍ക്കെങ്കിലും ആസക്തി ഉണ്ടാകാറുണ്ട്. അത് അപകടം
Read More...

കര്‍ക്കടകത്തില്‍ വേണം സുഖചികിത്സ

ആയുര്‍വേദ ശാസ്ത്രപ്രകാരം മഴക്കാലം സുഖചികിത്സയുടെ കാലമാണ്. ജീവിതത്തിരക്കും തെറ്റായ ആഹാരശീലവും അമിത ഔഷധസേവയും മൂലം ശരീരത്തില്‍ നിത്യവും ധാരാളം വിഷാംശങ്ങള്‍ അടിഞ്ഞുകൂടുന്നുണ്ട്. ഈ വിഷാംശങ്ങളെ ഒഴിവാക്കിയാ
Read More...

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്; ചര്‍മസംരക്ഷണംപ്രധാനം

പ്രമേഹം കാലിലെ ഞരമ്പുകള്‍ക്കു കേടു വരുത്തുന്നു. കാലിലേക്കുളള രക്തസഞ്ചാരവേഗം കുറയ്ക്കുന്നു. കാലിന്റെ സ്്പര്‍ശനശേഷി കുറയ്ക്കുന്നു. ചൂട്, തണുപ്പ്, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുണ്ടാകുന്ന ചെറിയ മു
Read More...

ആരോഗ്യജീവിതത്തിന് ഇതാ, ചില പ്രതിരോധവഴികള്‍

പ്രതിരോധമാണു ചികിത്സയേക്കാള്‍ പ്രധാനം. രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനും ആരോഗ്യജീവിതത്തിനും പ്രതിരോധമാര്‍ഗങ്ങള്‍ ശീലമാക്കണം. അതിനു സഹായകമായ ചില വിവരങ്ങള്‍:

മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായും ഒഴിവാക
Read More...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മനുഷ്യരാല്‍ പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് ഉണ്ടായ കോട്ടങ്ങളും ഉത്തമമായ ഒരു മാലിന്യ നിര്‍മാര്‍ജന സംസ്കാരത്തിന്റെ അഭാവവുമാകാം നാള്‍ക്കുനാള്‍ മനുഷ്യരില്‍ എലിപ്പനി ബാധ ഏറിവരാനുള്ള കാരണം. ലെപ്‌റ്റോസ്‌പൈറ ഇ
Read More...

ഇനി പാചകം ഇരുമ്പുപാത്രങ്ങളില്‍

ഏതു പ്രായക്കാരിലും വിളര്‍ച്ച ഉണ്ടാകാം. ഇരുമ്പിന്റെ കുറവുമൂലം ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ അളവിലുണ്ടാകുന്ന കുറവാണു വിളര്‍ച്ചയുടെ പ്രധാന കാരണം. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയും ചുവന്ന രക
Read More...

വൃക്കരോഗങ്ങള്‍: ചില മിഥ്യാധാരണകളും യാഥാര്‍ഥ്യവും

വൃക്കരോഗമെന്നു കേട്ടാല്‍ പലരുടെയും ധാരണ ആ രോഗിയുടെ രോഗാവസ്ഥ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്തതാണ്, അയാളുടെ ജീവിതം തീര്‍ന്നു എന്നൊക്കെയാണ്. കാന്‍സറും വൃക്കരോഗങ്ങളും വന്നാല്‍ ജീവിതം കട്ടപ്പുക എന്നൊക്കെ
Read More...

കാന്‍സര്‍: ചികിത്സാമാര്‍ഗങ്ങള്‍

എന്താണ് കാന്‍സര്‍ രോഗം എന്നും ഈ രോഗം കണെ്ടത്താനുള്ള വഴികളെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇനി ഈ രോഗത്തിനുള്ള ചികിത്സാമാര്‍ഗങ്ങളെക്കുറിച്ച് മനസിലാക്കാം.

ചികിത്സാ മാര്‍ഗങ്ങള്‍

രോഗം വരാതെ തട
Read More...

വിമര്‍ശനം ഒഴിവാക്കാം; അവര്‍ പറയുന്നതു മുന്‍വിധികളില്ലാതെ കേള്‍ക്കാം

തനിക്കു ചുറ്റുമുളള ലോകത്തോടു പുലര്‍ത്തുന്ന നിര്‍വികാരഭാവം, സദാ പ്രകടിപ്പിക്കുന്ന ദുഃഖഭാവം. ഇതൊക്കെയാണു ഡിപ്രഷന്‍ അഥവാ വിഷാദം എന്നറിയപ്പെടുന്നത്. കൗമാരക്കാരില്‍ ഡിപ്രഷന്‍ സാധാരണ കണ്ടുവരാറുണ്ട്. എന്നാല്
Read More...

ഉപവാസത്തിലൂടെ ശുദ്ധീകരണം; ശരീരത്തിനും മനസിനും

ഉപവാസകാലത്തു മിതാഹാരം ശീലം. പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം മാത്രം ശരീരത്തിലെത്തുന്നു. മസാലകളും വറുത്ത സാധനങ്ങളും ഉപവാസകാലത്ത് കൂടുതലായി കഴിക്കുന്നില്ല. കുടലിന്റെ ജോലി കുറയുന്നു.

ശരീരത്തിലെ വിഷമാലിന്യങ്
Read More...

ഹൈപ്പര്‍ തൈറോയ്ഡിസം2

ഹൈപ്പര്‍ തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥിയുടെ അനിയന്ത്രണ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോടോക്‌സികോസീസിനൊപ്പം ഗോയിറ്റര്‍ എന്ന തൊണ്ടമുഴയും കണ്ണ് പുറത്തേക്ക് തള്ളിവരുന്ന എക്‌സ്
Read More...

അറിയാം വൃക്കകളെ, വൃക്കരോഗങ്ങളെ

നമ്മുടെ ശരീരത്തിലെ വിസര്‍ജ്യവസ്തുക്കളെ (പ്രത്യേകിച്ച് ഹൈഡ്രജന്‍ അടങ്ങിയ വിസര്‍ജ്യവസ്തുക്കള്‍) മൂത്രത്തിലൂടെ പുറത്തുകളയുക, ശരീരത്തിലെ ജലത്തിന്റെയും സോഡിയം, പൊട്ടാസ്യം ഇവയുടെയും അളവു നിയന്ത്രിക്കുക, രക്
Read More...

കാന്‍സര്‍ രോഗനിര്‍ണയം;രോഗം തിരിച്ചറിയാം

എന്താണ് കാന്‍സര്‍, കാന്‍സറിന്റെ കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്തത്. ഇന്ന് രോഗനിര്‍ണയം, ചികിത്സ, മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാം.

രോഗനിര്‍ണയം


Read More...

ദഹനേന്ദ്രിയവ്യവസ്ഥയ്ക്കു ഭീഷണിയായി ക്രോണ്‍സ് രോഗം

വായ മുതല്‍ മലദ്വാരം വരെ വരെ നീണ്ടു കിടക്കുന്ന ദഹനേന്ദ്രിയവ്യവസ്ഥയുടെ ഏതു ഭാഗത്തെയും രോഗം ബാധിക്കാം. എന്നാല്‍ ചെറുകുടലിന്റെ ഏറ്റവും നീളം കൂടിയതും അവസാനത്തെ ഭാഗവുമായ ഇലിയത്തെയാണ് ക്രോണ്‍സ് രോഗം സാധാരണ
Read More...

മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ

ബാക്ടീരിയയോ വൈറസോ ബാധിച്ചുണ്ടാകുന്ന ഒരു മെഡിക്കല്‍ രോഗമല്ല വിഷാദം. ജീവിതത്തില്‍ നാം നേരിടുന്ന അനിഷ്ടസംഭവങ്ങളല്ല സത്യത്തില്‍ വിഷാദത്തിനു വഴിയൊരുക്കുന്നത്. സ്വതവേ വ്യക്തിത്വഘടനയില്‍ വൈകല്യമുള്ള ആളുകള്‍
Read More...

ഇനി ഒരു ഗ്രീന്‍ ടീ ആവാം, അല്ലേ..?

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിര്‍മിക്കുന്ന അതേ തേയിലച്ചെടിയില്‍ നിന്നാണു ഗ്രീന്‍ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്്കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെ
Read More...

മുലയൂട്ടലില്‍ തുടങ്ങാം

ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) ലോകാരോഗ്യസംഘടന നിഷ്കര്‍ഷിക്കുന്നത് ഒരു കുട്ടിക്ക് പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍തന്നെ മുലയൂട്ടല്‍ ആരംഭിക്കണമെന്നാണ്.

രണ്ടാമത്തെ നിര്‍ദേശം ആറുമാസംവ
Read More...

വ്യക്തിശുചിത്വം പ്രധാനം; സ്വയംചികിത്സ അപകടം

പ്രതിരോധമാണു ചികിത്സയേക്കാള്‍ പ്രധാനം. രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനും ആരോഗ്യജീവിതത്തിനും പ്രതിരോധമാര്‍ഗങ്ങള്‍ ശീലമാക്കണം. അതിനു സഹായകമായ ചില വിവരങ്ങള്‍:

* മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായും ഒഴ
Read More...