മുല്ലപ്പെരിയാര്‍ ഉടമസ്ഥാവകാശം: തമിഴ്നാട് ഗവര്‍ണറുടെ പരാമര്‍ശം ശരിയല്ലെന്നു കെ.എം. മാണി



Inform Friends Click here for detailed news of all items Print this Page
 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണെന്ന അവിടത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശം ശരിയല്ലെന്നു ധന- നിയമ മന്ത്രി കെ.എം. മാണി. മുല്ലപ്പെരിയാര്‍ ഡാമിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം കേരളത്തിനാണ്. സ്ഥലം തമിഴ്നാടിനു കേരളം പാട്ടത്തിനു നല്‍കിയതാണ്.

എന്നാല്‍, മുല്ലപ്പെരിയാര്‍ ഡാമിന്റെയും ഭൂമിയുടെയും ഉടമസ്ഥത തമിഴ്നാടിനാണെന്ന തരത്തിലുള്ള സൂചനയാണ് ഗവര്‍ണര്‍ പ്രസംഗത്തിലൂടെ നല്‍കിയിരിക്കുന്നത്. തമിഴ്നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ നയം. എന്നാല്‍, തമിഴ്നാടിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ ഉല്‍ക്കണ്ഠാകുലമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍നിന്നു പിന്നോട്ടുപോവില്ല. പുതിയ ഡാമിനായുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ആര് എന്തു പറഞ്ഞാലും കേരള കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമുണ്ടാവില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരുമാസത്തിനകം തീരുമാനമുണ്ടാക്കാമെന്നാണു പ്രധാനമന്ത്രി അറിയിച്ചത്. ഡാം വിഷയത്തില്‍ പല തരത്തിലുള്ള പ്രസ്താവനകളും വരുന്നുണ്െടന്നും ധനമന്ത്രി പറഞ്ഞു. പി.ജെ. ജോസഫ് വൈകാരികമായി പ്രശ്നത്തെ കാണുന്നുവെന്നു ചിലര്‍ ആക്ഷേപമുയര്‍ത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, പൊതുരാജ്യകാര്യങ്ങളിലും ജനകീയവിഷയങ്ങളിലും എല്ലാവര്‍ക്കും വികാരങ്ങളുണ്െടന്നു മാണി പറഞ്ഞു.

പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയാണു തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ജീവനക്കാരുമായി ചര്‍ച്ചകള്‍ നടത്തുവരികയാണ്. സമ്മിശ്രവികാരമാണുണ്ടായിരിക്കുന്നത്. വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായമില്ല. വിരമിക്കല്‍ തീയതി ഏകീകരണം സംബന്ധിച്ച നയപരമായ തീരുമാനമെടുക്കേണ്ടതുണ്െടന്നും മാണി കൂട്ടിച്ചേര്‍ത്തു. മൂവാറ്റുപുഴ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചര്‍ച്ചയ്ക്കു വന്നിട്ടില്ലെന്നും കെ.എം. മാണി പറഞ്ഞു.

 




 
 

 
© Content copyright Rashtra Deepika Limited 1997-2013. All rights reserved
Reproduction in whole or in part without written permission is prohibited.
To access reprinting rights, please contact editor@deepika.com
Tel: +91 481 3012001, Fax: +91 481 3012222
Privacy policy
 
Site Designed & Maintained by
jacobsonsoft.gif (960 bytes)