മുല്ലപ്പെരിയാറില്‍ റോളര്‍ കോംപാക്റ്റ് കോണ്‍ക്രീറ്റ് ഡാം നിര്‍മിക്കും: പി.ജെ. ജോസഫ്



Inform Friends Click here for detailed news of all items Print this Page
 

തൊടുപുഴ: ഇന്ത്യയിലെ ആദ്യത്തെ റോളര്‍ കോംപാക്റ്റ് കോണ്‍ക്രീറ്റ് ഡാം മുല്ലപ്പെരിയാറില്‍ നിര്‍മിക്കുമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. കാര്‍ഷികമേളയിലെ സെമിനാറുകളില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു നടപ്പിലാക്കുന്ന പദ്ധതികളെപ്പറ്റി വിശദീകരിച്ച് നാടുകാണിയിലെ ഗാന്ധിജി സ്റഡി സെന്ററിന്റെ സസ്റൈനബിള്‍ ഡെവ ലപ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്താകെ 370 ഡാമുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തിലുള്ള ഒരു ഡാം നിര്‍മിച്ചിട്ടില്ല. ഇത്തരം ഡാമുകളുടെ സ്പില്‍വേ പിയാനോ കീപ്പ് വെയര്‍ സിസ്റത്തിലാണു നിര്‍മിക്കുന്നത്. ജിയോ കോമ്പോസിറ്റ് പേസ്റിംഗിലൂടെ ഡാമിനു ചോര്‍ച്ചയുണ്ടാകാത്ത വിധം നിര്‍മിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍ നിരത്തി അതിനുള്ളില്‍ കോണ്‍ക്രീറ്റ് റോളര്‍ കൊണ്ട് ഒതുക്കിയാണു ഡാം നിര്‍മിക്കുന്നത്. വളരെ പെട്ടെന്ന് ഇത്തരം ഡാം നിര്‍മാണം പൂര്‍ത്തീകരിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മാസവും കേരളത്തിന്റെ വികസനത്തെ സംബന്ധിച്ചും അതു നടപ്പിലാക്കേണ്ട വിധങ്ങളെ സംബന്ധിച്ചും ലോകോത്തര വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടു സെമിനാറുകള്‍ സംഘടിപ്പിക്കുകയും അതിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ട പരിപാടി ഏറ്റെടുക്കുകയും ചെയ്യും.

അടുത്ത മാസത്തില്‍ തന്നെ ഡോ. എം.എസ്. സ്വാമിനാഥനെയും നൂറോളം വിദഗ്ധരെയും പങ്കെടുപ്പിച്ച് ഇടുക്കി പാക്കേജ് സംബന്ധിച്ച സെമിനാര്‍ നടത്തും.

ക്ഷീര, പച്ചക്കറി വികസന രംഗത്തു സ്വയംപര്യാപ്തത കൈവരിക്കുന്നതിനു വേണ്ടിയുള്ള ഉദ്യമത്തില്‍ ഇടുക്കി ജില്ലയെ ആദ്യഘട്ടത്തില്‍ പ്രാപ്തമാക്കുന്നതിനു വേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 




 
 

 
© Content copyright Rashtra Deepika Limited 1997-2013. All rights reserved
Reproduction in whole or in part without written permission is prohibited.
To access reprinting rights, please contact editor@deepika.com
Tel: +91 481 3012001, Fax: +91 481 3012222
Privacy policy
 
Site Designed & Maintained by
jacobsonsoft.gif (960 bytes)