ജലതര്‍ക്ക ഫോറത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം: കൃഷ്ണയ്യര്‍Inform Friends Click here for detailed news of all items Print this Page
 

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചു ഫോറം ഫോര്‍ വാട്ടര്‍ ഡിസ്പ്യൂട്സ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രായോഗത്തില്‍ വരുത്താനായി പ്രധാനമന്ത്രിയും ഇരുസംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കൂടി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നു ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയില്‍ കഴിയുന്നവര്‍ക്കും പുതിയ അണക്കെട്ടിനുവേണ്ടി സമരം ചെയ്യുന്നവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു സപ്പോര്‍ട്ട് കേരള തയാറാക്കിയ ഓഡിയോ സിഡി പുലരി വരുവോളം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനും കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കും താന്‍ വീണ്ടും കത്തയച്ചതായും കൃഷ്ണയ്യര്‍ അറിയിച്ചു.

 
 
 

 
© Content copyright Rashtra Deepika Limited 1997-2013. All rights reserved
Reproduction in whole or in part without written permission is prohibited.
To access reprinting rights, please contact editor@deepika.com
Tel: +91 481 3012001, Fax: +91 481 3012222
Privacy policy
 
Site Designed & Maintained by
jacobsonsoft.gif (960 bytes)