മുല്ലപ്പെരിയാര്‍: കേന്ദ്ര നിലപാട് ഏതെങ്കിലും സംസ്ഥാനത്തിന് അനുകൂലമല്ല- എം.എം. ഹസന്‍



Inform Friends Click here for detailed news of all items Print this Page
 

കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഏതെങ്കിലും സംസ്ഥാനത്തിന് അനുകൂലമെന്നു പറയാനാവില്ലെന്നു കെപിസിസി വക്താവ് എം.എം.ഹസന്‍. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിയമിച്ച വിദഗ്ധസമിതിയെ പിന്‍വലിച്ച നടപടി കേരളത്തിനു പ്രതികൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജന്മദിനാഘോഷം കോഴിക്കോട് ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കേരളത്തിനെതിരായി നടത്തിയ പ്രസ്്താവന ആഭ്യന്തരമന്ത്രി പി.ചിദംബരം പിന്‍വലിച്ചതു കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ്. പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ തമിഴ്നാട് സര്‍ക്കാരും അംഗീകരിക്കണം. എങ്കില്‍ മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നത്തിനു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. പ്രശ്നപരിഹാരത്തിനു കേന്ദ്ര സര്‍ക്കാരിന് ഒട്ടേറെ പരിമിതിയുണ്െടന്നും ഹസന്‍ പറഞ്ഞു.

ലോക്പാല്‍ ബില്‍ ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തുന്ന ഉപവാസത്തിനു മുമ്പായി അദ്ദേഹം ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയത് എന്തുദ്ദേശ്യത്തോടെയാണെന്നു വ്യക്തമാക്കണം. ഗോഡ്സെയുടെ ആശയം മനസില്‍ പൂജിക്കുന്ന വ്യക്തിയായ ഹസാരെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഹസാരെയുടെ സമരം പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കാനാണ്. ഇത്തരം സമരങ്ങള്‍ക്കു ജനങ്ങള്‍ പിന്തുണ നല്‍കില്ല. സമരം തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണ്. സമ്പൂര്‍ണ വിപ്ളവത്തിനുവേണ്ടി ജയപ്രകാശ് നാരായണ്‍ നടത്തിയ സമരവുമായി ഹസാരെയുടെ സമരത്തിന് ഏറെ സാമ്യമുണ്ട്- ഹസന്‍ പറഞ്ഞു.

 




 
 

 
© Content copyright Rashtra Deepika Limited 1997-2013. All rights reserved
Reproduction in whole or in part without written permission is prohibited.
To access reprinting rights, please contact editor@deepika.com
Tel: +91 481 3012001, Fax: +91 481 3012222
Privacy policy
 
Site Designed & Maintained by
jacobsonsoft.gif (960 bytes)