മാതാപിതാക്കളും മക്കളും അറിയാൻ
Saturday, February 22, 2025 9:22 PM IST
മാതാപിതാക്കളും മക്കളും അറിയാൻ
എഡി: ഡോ. തോമസ്
കുഴിനാപ്പുറത്ത്
പേജ്: 288 വില: ₹ 350
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 8129482279
കുടുംബങ്ങളുടെ സന്തോഷമാണ് സമൂഹത്തിന്റെ സന്തോഷം. ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ കുടുംബങ്ങൾക്ക് എങ്ങനെ ഫലപ്രദമായി നേരിടാമെന്നും സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പരിശോധിക്കുന്ന ഗ്രന്ഥം. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടേതാണ് രചനകൾ.
കണ്ണീർ താഴ്വര
ജോൺ ജെ. പുതുച്ചിറ
പേജ്: 140 വില: ₹ 150
മധ്യസ്ഥൻ ബുക്സ്,
ചങ്ങനാശേരി
ഫോൺ: 9747929761
രാഷ്ട്രദീപിക സായാഹ്ന ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ നേടിയ ഹൃദയസ്പർശിയായ നോവൽ. സന്തോഷകരമായിരിക്കുമെന്നു നമ്മൾ പ്രതീക്ഷിക്കുന്ന പല സാഹചര്യങ്ങളും നമുക്കു സങ്കടം നൽകിയേക്കാം. ഇത്തരം നിരവധി മുഹൂർത്തങ്ങൾ ഈ നോവലിലുണ്ട്.
എനിക്കെന്തു ഗുണം
അഗസ്റ്റിൻ
നടുവിലേക്കുറ്റ്
പേജ്: 124 വില: ₹ 150
ബുക്ക് മീഡിയ, കോട്ടയം
ഫോൺ: 9447536240
എനിക്കെന്തു ഗുണം എന്ന ചിന്തയിൽനിന്ന് എനിക്കെന്ത് നന്മ ചെയ്യാൻ കഴിയും എന്ന ചിന്തയിലേക്കു വായനക്കാരെ നയിക്കുന്ന വ്യത്യസ്തമായ പുസ്തകം. ഈ ചിന്തയിലേക്കു നയിക്കാൻ കഴിയുന്ന സംഭവങ്ങളും സാഹചര്യങ്ങളുമൊക്കെ 35 കുറിപ്പുകൾ അടങ്ങിയ ഈ പുസ്തകത്തിലുണ്ട്.
പെയ്തുതീരാതെ
ശ്രുതി പവിത്രൻ
പേജ്: 56 വില: ₹ 120
യുവമേള
പബ്ലിക്കേഷൻ,
കൊല്ലം
ഫോൺ: 7356760720
കഥാതന്തു കുറ്റാന്വേഷണമാണെങ്കിലും പെയ്തൊഴിയാത്ത ഒരു മഴയുടെ ഫീൽ ഈ നോവലെറ്റിൽ ഉടനീളമുണ്ട്. അനാവശ്യമായ ഏച്ചുകെട്ടലുകളില്ലാത്ത എഴുത്തുശൈലി. പുസ്തകമെടുത്താൽ ഒട്ടും മുഷിപ്പില്ലാതെ വായിച്ചുതീർക്കാവുന്ന കൃതി.
അകക്കണ്ണ്
പ്രഫ. സിറിയക് ജെ. ചോലങ്കേരി
പേജ്: 80 വില: ₹ 100
പ്രൈവറ്റ്
പബ്ലിക്കേഷൻ
സൺഡേ ദീപിക, രാഷ്ട്രദീപിക ആഴ്ചപതിപ്പ് എന്നിവയിലടക്കം പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും കഥകളുടെയും സമാഹാരം. പുറം കണ്ണുകൊണ്ട് കണ്ടറിഞ്ഞതിനെ അകക്കണ്ണ് കൊണ്ടുകൂടി കാണാനുള്ള ശ്രമമാണ് കുറിപ്പുകളെന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.