മാഗ് ഓണം ആഘോഷിച്ചു
Monday, October 23, 2017 10:22 AM IST
ഹൂസ്റ്റണ്‍: ഹാർവി പ്രളയ ദുരന്തത്തെതുടർന്നു മാറ്റിവച്ച മലയാളി അസോസിയേഷൻ ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) ഓണാഘോഷം സെപ്റ്റംബർ 30 ന് മിസൗറി സിറ്റിയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ ആഘോഷിച്ചു.

ബോർഡ് അംഗങ്ങളായ പൊന്നുപിള്ളയുടെയും സെലിൻ ബാബുവിന്‍റെയും നേതൃത്വത്തിൽ അത്തപൂക്കളം ഒരുക്കി. തുടർന്നു വാദ്യമേളം, മാവേലി എഴുന്നള്ളത്ത്, വിവിധ കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

പ്രസിഡന്‍റ് തോമസ് ചെറുകര അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫോർഡ് സിറ്റി കൗണ്‍സിലർ കെൻ മാത്യു, തോമസ് ചെറുകര, ട്രസ്റ്റി ബോർഡ് മെംബർ മാത്യു മത്തായി, ശശിധരൻ നായർ, സെക്രട്ടറി സുരേഷ് രാമകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ഡോ.മാത്യു വൈരമണ്‍ എന്നിവർ സംസാരിച്ചു. ലക്ഷ്മി പീറ്റർ മോഡറേറ്റർ ആയിരുന്നു. റോണി ജേക്കബ് പ്രോഗ്രാം കോഓർഡിനേറ്റു ചെയ്തു.