ഡാളസിൽ സംഗീത സാഹിത്യ സംഗമവേദി 29 ന്
Saturday, October 21, 2017 5:25 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഒക്ടോബർ 29ന് (ഞായർ) സംഗീത സാഹിത്യ സംഗമ വേദി സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 3.30 മുതൽ കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിലാണ് പരിപാടി.

മുൻ കേരള ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല വൈസ് ചാൻസലറും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കാൻസർ രോഗികൾക്കിടയിൽ പ്രവർത്തിച്ചു ശ്രദ്ധേയനായ ഷീബ അമീറും പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് ബാബു സി. മാത്യുവും സെക്രട്ടറി റോയ് കൊടുവത്തും അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ