ഫോ​മ 2018 ക​ണ്‍​വ​ൻ​ഷ​ൻ ഏ​ർ​ളി ബേ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ന് ഷി​ക്കാ​ഗോ​യി​ൽ തു​ട​ക്കം​കു​റി​ച്ചു
Friday, October 20, 2017 8:53 AM IST
ഷി​ക്കാ​ഗോ: 2018 ജൂ​ണ്‍ 21, 22, 23, 24 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ഫോ​മ​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു.
മൗ​ണ്ട് പ്രോ​സ്പെ​ക്ട​സി​ലെ സി​എം​എ ഹാ​ളി​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി ഫി​ലി​പ്പ് ഇ​ടാ​ട്ട് ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ഫോ​മ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ജോ​സി കു​രി​ശി​ങ്ക​ലി​നു ന​ൽ​കി​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫോ​മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വാ​ച്ചാ​ച്ചി​റ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി 12 റീ​ജ​ണു​ക​ളി​ൽ നി​ന്നും നൂ​റി​ൽ​പ്പ​രം കു​ടും​ബ​ങ്ങ​ൾ ഏ​ർ​ളി ബേ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തു​ക​ഴി​ഞ്ഞെ​ന്നും ഈ ​ക​ണ്‍​വ​ൻ​ഷ​ൻ വ​ൻ വി​ജ​യ​മാ​കു​മെ​ന്നു പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ന​വം​ബ​ർ 30ന് ​അ​വ​സാ​നി​ക്കു​ന്ന ഏ​ർ​ളി ബേ​ർ​ഡ് ഫാ​മി​ലി പാ​ക്കേ​ജ് ഓ​ഫ​ർ 999 ഡോ​ള​റി​നു ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും അ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഫോ​മ ക​ണ്‍​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് മ​ണ​ക്കാ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ണ്ണി വ​ള്ളി​ക്ക​ളം, നാ​ഷ​ണ​ൽ വ​നി​താ പ്ര​തി​നി​ധി ബീ​ന വ​ള്ളി​ക്ക​ളം, ജോ​ണ്‍ പാ​ട്ട​പ്പ​തി, ആ​ഷ്ലി ജോ​ർ​ജ്, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു, ജോ​ർ​ജ് മാ​ത്യു, ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം