'എ​ജ്യു​ക്കേ​റ്റ് എ ​കി​ഡ്' പ​ന്ത്ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്
Friday, October 20, 2017 8:48 AM IST
ലോ​സ് ആ​ഞ്ചെ​ലെ​സ് : കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ 'ഓം'മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​സ് ആ​ഞ്ചെ​ലെ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റാ​യ 'എ​ജ്യു​ക്കേ​റ്റ് എ ​കി​ഡ്' ധ​ന​സ​മാ​ഹ​ര​ണ വി​രു​ന്നും, സേ​വ​ന​ത്തി​ന്‍റെ പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്നു. ന​വം​ബ​ർ നാ​ലി​നു ലോ​സ് ആ​ഞ്ചെ​ലെ​സി​ലെ ലൈ​ക് ഫോ​റെ​സ്റ്റി​ലു​ള്ള ത​ണ്ടൂ​ർ ബെ​ൻ​ക്യു​റ്റി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ. വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ന​ട​ക്കു​ന്ന സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ൾ മ​റ്റു സം​സ്ഥാ​ന​ക്കാ​ർ​ക്കും അ​മേ​രി​ക്ക​കാ​ർ​ക്കു​മെ​ല്ലാം ആ​സ്വ​ദി​ക്കാ​നാ​വും വി​ധ​ത്തി​ലു​ള്ള​താ​യി​രി​ക്കും. നി​ല​വി​ലെ 'സ്പെ​ല്ലിം​ഗ് ബീ' ​ദേ​ശീ​യ ചാ​ന്പ്യ​നാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​നി അ​ന​ന്യ വി​ന​യ് പ​രി​പാ​ടി​യി​ലെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി കേ​ര​ള​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്കാ​രാ​യ പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ’എ​ജ്യു​ക്കേ​റ്റ് എ ​കി​ഡി’ നു ​ക​ഴി​ഞ്ഞ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ നി​ര​വ​ധി മെ​ഡി​ക്ക​ൽ, എ​ഞ്ചി​നീ​യ​റി​ഗ്, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ ട്ര​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ നൂ​റു വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​ന​സ​ഹാ​യം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ട്ര​സ്റ്റ് ഈ​വ​ർ​ഷം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും, പ​രി​പാ​ടി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ​ക്കു അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ നി​കു​തി​യി​ള​വ് ല​ഭി​ക്കു​ന്ന​താ​യി​രി​യ്ക്കു​മെ​ന്നും ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ഞ്ജ​യ് ഇ​ള​യാ​ട്ട് അ​റി​യി​ച്ചു.

യു​എ​സ്ടി ഗ്ലോ​ബ​ൽ, ശ്യാം ​കി​ഷ​നും കു​ടും​ബ​വും (പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ​മാ​ർ), സ്പെ​രി​ടി​യ​ൻ ടെ​ക്നോ​ള​ജി, റെ​ക്ക​റിം​ഗ് ഡെ​സി​മ​ൽ​സ്, സിം​പ്ലൈ​ൻ, വി​ജി&​വി​നോ​ദ്, ബീ​ന & ശ്രീ​കു​മാ​ർ (ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ​മാ​ർ) സാ​ജ​ൻ പി​ള്ള & ല​ത ഹ​രി​ഹ​ര​ൻ, രേ​ഖ & ജ​യ​ദീ​പ്, അ​ബ്ര​ഹാം മാ​ത്യു, സി​ഗ്നേ​ച്ച​ർ അ​മേ​രി​ക്ക, പ്രി​ലോ​ഗ്സി​സ്, ശാ​ന്തി & രാ​ധാ​കൃ​ഷ്ണ ശ​ർ​മ്മ (സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ​മാ​ർ) എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന പ്രാ​യോ​ജ​ക​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ 7148059880 അ​ല്ലെ​ങ്കി​ൽ www.educateakid.org സ​ന്ദ​ർ​ശി​ക്കു​ക. contact@educateakid.org എ​ന്ന ഇ ​മെ​യി​ൽ വ​ഴി സം​ഘാ​ട​ക​രു​മാ​യി സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.