സ്വ​ര​ത​രം​ഗം സം​ഗീ​ത സ​ന്ധ്യ 29ന്
Friday, October 20, 2017 8:45 AM IST
ന്യു​യോ​ർ​ക്ക്: സൗ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സ് ഒ​രു​ക്കു​ന്ന ക്രി​സ്തീ​യ ഗാ​ന​സ​ന്ധ്യ സ്വ​ര​ത​രം​ഗം ഒ​ക്ടോ​ബ​ർ 29ന് ​ന്യു​യോ​ർ​ക്കി​ൽ ന​ട​ക്കും. വൈ​കി​ട്ട് 5.30ന് ​ന്യു​യോ​ർ​ക്ക് ട്രി​നി​റ്റി ലൂ​ഥ​റ​ൻ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (5 Dutham Rd, New Hyde Park NY-11040) ന​ട​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ ശ്രോ​താ​ക്ക​ളി​ൽ ആ​ത്മീ​യ ന​വ്യാ​നു​ഭൂ​തി നി​റ​യ്ക്കും. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​ന ര​ച​യി​താ​വു​മാ​യ ഡോ. ​സാം ക​ട​മ്മ​നി​ട്ട, മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റും ഗാ​യ​ക​നു​മാ​യ റ​വ. സ​ജു ബി. ​ജോ​ണ്‍ സ​ഹ​ധ​ർ​മ്മ​ണി സി​മി കൊ​ച്ച​മ്മ​യും ഒ​പ്പം ന്ധ​ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രും വൈ​വി​ധ്യ​മാ​ർ​ന്ന ക്രി​സ്തീ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം ഒ​രു​ക്കു​ന്ന സ്വ​ര​ത​രം​ഗം സം​ഗീ​ത സ​ന്ധ്യ​യി​ലൂ​ടെ സം​ഭാ​വ​ന​യാ​യി ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും ഡ​ൽ​ഹി​യി​ൽ ഇ​റ്റേ​ണ​ൽ പ്ര​യ​ർ ഫെ​ലോ​ഷി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന മൗ​ണ്ട് താ​ബോ​ർ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്നു.

സ്വ​ര​ത​രം​ഗം ന്യു​യോ​ർ​ക്കി​ൽ ഒ​രു​ക്കു​ന്ന​ത് ഡി​വൈ​ൻ മ്യൂ​സി​ക്ക്, കെ​സി​യ മെ​ല​ഡീ​സ്, റി​ഥം സൗ​ണ്ട്സ്, ഗ്ലോ​റി​യ റേ​ഡി​യോ, നോ​ണ്‍ പ്രോ​ഫി​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ അ​മേ​രി​ക്ക​ൻ ഇ​മി​ഗ്ര​ന്‍റ് ഫോ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ജോ​സ​ഫ് വി. ​തോ​മ​സ് (ഓ​ൾ സ്റ്റേ​റ്റ് ഇ​ൻ​ഷു​റ​ൻ​സ്) സ്വ​ര​ത​രം​ഗ​ത്തി​ന്‍റെ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​റാ​യും, മാ​ത്യു, പ്ര​തീ​ഷ് (ഡീ​മാ​റ്റ് ഓ​ട്ടോ സ​ർ​വീ​സ് സ്റ്റേ​ഷ​ൻ), സാ​ബു ലൂ​ക്കോ​സ് (ബ്ല്യൂ ​ഓ​ഷ്യ​ൻ വെ​ൽ​ത്ത് സൊ​ലൂ​ഷ്യ​ൻ​സ്), സ്റ്റാ​ൻ​ലി മാ​ത്യു (റോ​യ​ൽ ഹോം​സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ), സാം ​കൊ​ന്ന​മൂ​ട്ടി​ൽ (ബെ​ന്‍റി​ലി ബ്ര​ദേ​ഴ്സ് ലി​മൂ​സി​ൻ സ​ർ​വ്വീ​സ്), ഷാ​ജി വ​ർ​ഗീ​സ് (ഗ്രീ​ൻ പോ​യി​ന്‍റ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സ്), ഫി​ലി​പ്പ് കെ. ​മാ​ത്യു (റി​ഥം സൗ​ണ്ട്സ്) എ​ന്നി​വ​ർ സ്പോ​ണ്‍​സ​ർ​മാ​രാ​യും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക് : ലാ​ജി തോ​മ​സ് (പ്ര​മോ​ദ്) : 516 849 0368, ജോ​മോ​ൻ ഗീ​വ​ർ​ഗീ​സ് : 347 952 0710, ചാ​ക്കോ മാ​ത്യു (സ​ണ്ണി) : 646 853 4644

റി​പ്പോ​ർ​ട്ട്: ബെ​ന്നി പ​രി​മ​ണം