ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ കേ​ര​ളോ​ത്സ​വം ഒ​ക്ടോ​ബ​ർ 28ന്
Friday, October 20, 2017 8:42 AM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ കേ​ര​ളോ​ത്സ​വം ഒ​ക്ടോ​ബ​ർ 28 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു മു​ത​ൽ ഒ​ൻ​പ​തു (ക്യു​ൻ​സ്) ഫ്ളോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും നൃ​ത്ത​സ​ന്ധ്യ​യും ചേ​രു​ന്ന കേ​ര​ളോ​ത്സ​വം അ​തി വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തു​ന്നു.

ന​ട​ന വി​സ്മ​യം പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ക്ഷേ​മ​വ​തി ടീ​ച്ച​റി​ന്‍റെ നൃ​ത്ത​വും, ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ ഡാ​ൻ​സ് സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ക്ക​ന്ന നൃ​ത്ത​നൃ​ത്ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി കേ​ര​ളോ​ത്സ​വം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ൻ​പ​ത് വ​ർ​ഷ​മാ​യി നൃ​ത്ത​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ക്ഷേ​മാ​വ​തി ടീ​ച്ച​റി​ന്‍റെ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ സ്റ്റേ​ജ് പ്രോ​ഗ്രാ​മാ​ണ് കേ​ര​ളോ​ത്സ​വം എ​ന്ന പേ​രി​ൽ ന്യൂ​യോ​ർ​ക്കി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തെ​ന്ന് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​റി​യി​ച്ചു.

ജീ​വി​ത​ത്തെ നൃ​ത്ത​മാ​ക്കി​യ ന​ട​ന​വി​സ്മ​യ​മാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ക​ലാ​മ​ണ്ഡ​ലം ക്ഷേ​മാ​വ​തി ടീ​ച്ച​ർ . പ​തി​നൊ​ന്നാം വ​യ​സി​ൽ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​താ​ണ് ക്ഷേ​മാ​വ​തി ടീ​ച്ച​റു​ടെ ക​ലാ​ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വ്. അ​തി​നു​ശേ​ഷം പ്ര​മു​ഖ​രാ​യ അ​നേ​കം ഗു​രു​ക്ക​ളി​ൽ നി​ന്നും ക്ഷേ​മാ​വ​തി വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​ഭ്യ​സി​ച്ചു. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ധാ​ന​വേ​ദി​ക​ളി​ൽ ടീ​ച്ച​ർ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ന് വേ​റി​ട്ട ലാ​സ്യ​ത്തി​ന്‍റെ ഉ​യി​രും ഉ​ട​ലു​മാ​ണ് ഈ ​ന​ർ​ത്ത​കി. മോ​ഹി​നാ​യാ​ട്ട​ത്തി​ന് സ്വ​യം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ജീ​വി​തം.

ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ൻ കേ​ര​ളോ​ത്സ​വ​ത്തി​ൽ ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, എ​ക്സി.​വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​നാ​ട്ട്, ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ലീ​ല മാ​രേ​ട്ട്, ട്ര​സ്റ്റീ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ടെ​റ​ൻ​സ​ണ്‍ തോ​മ​സ്, ട്ര​സ്റ്റീ ബോ​ർ​ഡ് മെ​ന്പ​ർ വി​നോ​ദ് കെ​ആ​ർ​കെ, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ർ​സ് ആ​യ ഗ​ണേ​ഷ് നാ​യ​ർ, ശ​ബ​രി നാ​യ​ർ, അ​ല​ക്സ് തോ​മ​സ്, ആ​ൻ​ഡ്രൂ​സ്. കെ.​പി, തോ​മ​സ് കൂ​വ​ള്ളൂ​ർ, അ​ജി​ൻ ആ​ന്‍റ​ണി, അ​ലോ​ഷ് അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ കേ​ര​ളോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ബാ​ബു