’സാന്പത്തിക ആസൂത്രണവും ക്ഷേമപദ്ധതികളും’ സെമിനാർ ഫിലഡൽഫിയയിൽ
Thursday, October 19, 2017 2:17 AM IST
ഫിലഡൽഫിയ: യുഎസ് ഗവണ്‍മെന്‍റിന്‍റെ സമീപകാലത്ത് പരിഷ്കരിക്കപ്പെട്ട നയങ്ങൾക്കനുസൃതമായി ക്ഷേമപദ്ധതികൾക്കും റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾക്കുമുണ്ടായിരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അമേരിക്കയിൽ ജോലിയിൽനിന്നോ ബിസിനസിൽനിന്നോ വരുമാനമാർജിക്കാൻ കാലേകൂട്ടി അവലംബിക്കേണ്ട നടപടികളെകുറിച്ച് വിശദമായ സാന്പത്തിക ആസൂത്രണ സെമിനാർ ഫിലഡൽഫിയയിൽ നടക്കുന്നു. കല മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സെന്‍റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ (1009 UNRUH AVE, PHILADELPHIA, 1911) ഒക്ടോബർ 21-നു ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ആറുവരെയാണ് സെമിനാർ നടത്തുന്നത്.

ആരോഗ്യപരിരക്ഷാ രംഗത്ത് ആസന്നമായിരിക്കുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കുവാൻ അമേരിക്കൻ ജനത തയ്യാറെടുക്കുകയാണ്. മെഡികെയർ ഇൻഡ്വറൻസിൽ നിന്നും ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, മെഡിക് എയ്ഡ്, ലോങ് ടേം കെയർ, സോഷ്യൽ സെക്യൂരിറ്റി എന്നീ വിഷയങ്ങളെ കുറിച്ചും വിദഗ്ധർ സംസാരിക്കുന്നു. പ്രേക്ഷകർക്ക് തങ്ങളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

വിശദവിവരങ്ങൾക്ക്: ഡോ.കുര്യൻ മത്തായി, പ്രസിഡന്‍റ്- 610-352-7979, ജോജോ കോട്ടൂർ , ജനറൽ സെക്രട്ടറി- 610-308-9829, ബിജു സഖറിയ, ട്രഷറർ- 215-252-0443, ജോർജ് മാത്യൂ, കോർഡിനേറ്റർ-215-745-2404, ഡോ. ജെയിംസ് കുറിച്ചി, വൈസ് പ്രസിഡന്‍റ്-856-275-4014, അലക്സ് ജോണ്‍, ജോയിന്‍റ് സെക്രട്ടറി-215-715-8114.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം