ഫോ​മ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ്‍ കേ​ര​ളാ ഡേ ​ആ​ഘോ​ഷ​വും ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​നും ഒ​ക്ടോ. 22ന്
Wednesday, October 18, 2017 9:50 AM IST
ഫി​ല​ഡ​ൽ​ഫി​യ: ഫോ​മ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 61മ​ത് കേ​ര​ളാ ദി​നാ​ഘോ​ഷ​വും 2018 ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​നും ഒ​ക്ടോ​ബ​ർ 22ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഈ ​പ​രി​പാ​ടി​ക​ളി​ൽ ഫോ​മ​യു​ടെ സാ​ര​ഥി​ക​ളും സ്ഥാ​പ​ക നേ​താ​ക്ക​ളും ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ മ​ധ്യ അ​റ്റ്ലാ​ന്‍റി​ക് പ്ര​ദേ​ശ​ത്തു​നി​ന്നും ക​ഐ​എ​ൻ​ജെ, ക​ഐ​സ്എ​ൻ​ജെ, സൗ​ത്ത് ജേ​ഴ്സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മാ​പ്പ്, ക​ല, ഡെ​ൽ​മ എ​ന്നീ ആ​റ് പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​ണ് ഫോ​മ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 2018ൽ ​ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ഫോ​മ ക​ണ്‍​വ​ൻ​ഷ​ന്‍റെ കി​ക്ക്ഓ​ഫും അ​ന്നേ​ദി​വ​സം ന​ട​ക്കു​ന്ന​താ​ണ്. ന​വം​ബ​ർ 30ന് ​അ​വ​സാ​നി​ക്കു​ന്ന പ്ര​ത്യേ​ക ഏ​ർ​ളി ബേ​ർ​ഡ് ഫാ​മി​ലി പാ​ക്കേ​ജ് ഓ​ഫ​റി​ൽ 999 ഡോ​ള​റി​ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന സു​വ​ർ​ണ്ണാ​വ​സ​രം പ്ര​ത്യേ​കം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

കേ​ര​ള​പ്പി​റ​വി​യു​ടെ അ​റു​പ​ത്തൊ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന സു​ദി​ന​ത്തി​ൽ സം​ഗീ​ത​വും നൃ​ത്ത​വും ഹാ​സ്യ​വു​മൊ​ക്കെ​യാ​യി ആ​ക​ർ​ഷ​ക​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യ കി​ക്ക്ഓ​ഫ് ആ​ൻ​ഡ് കേ​ര​ളാ ഡേ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക ഡി​ന്ന​റും ഒ​രു​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: സാ​ബു സ്ക​റി​യ (റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ) 267 980 7923, ജോ​ജോ കോ​ട്ടൂ​ർ (സെ​ക്ര​ട്ട​റി) 610 308 9829), ബോ​ബി തോ​മ​സ് (ട്ര​ഷ​റ​ർ) 862 812 0606).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം