സ​ർ സ​യ​ദ് ശ​ത​വാ​ർ​ഷി​കാ​ഘോ​ഷം ഹൂ​സ്റ്റ​ണി​ൽ 21ന്
Wednesday, October 18, 2017 9:47 AM IST
ഹൂ​സ്റ്റ​ണ്‍: അ​ലി​ഗ​ഡ് മു​സ്ലീം സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക​നും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​ർ സ​യ​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ 200ാം ജന്മ​ദി​നം ഒ​ക്ടോ​ബ​ർ 21ന് ​ഹൂ​സ്റ്റ​ണി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. അ​ലി​ഗ​ഡ് മു​സ്ലീം യൂ​ണി​വേ​ഴ്സി​റ്റി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഹൂ​സ്റ്റ​ണ്‍ അ​ലും​നൈ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ ഹൈ​വേ​യി​ലു​ള്ള മ​ഹാ​രാ​ജ റെ​സ്റ്റോ​റ​ന്‍റി​ൽ ഒ​ക്ടോ​ബ​ർ 21 ന് ​വൈ​കി​ട്ട് ഏ​ഴി​നാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

ഹൂ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ബി​സി​ന​സ് കോ​ള​ജ് ഡീ​നും പ്ര​ഫ​സ​റു​മാ​യ ഡോ. ​ല​ത രാ​മ​ച​ന്ദാ​ണ് മു​ഖ്യാ​തി​ഥി . പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ മൂ​സ ഡ​ക്രി​യും ച​ട​ങ്ങി​ൽ സം​സാ​രി​ക്കും.

അ​ലി​ഗ് ആ​ർ​ട്ടി​സ്റ്റ് ഡോ. ​നൗ​ഷ അ​സ്റാ​ർ, ഡോ.​ഫി​റോ​സ് ഖാ​ൻ, ന​സ്രീം ജ​ഫ്രി, ഇ​ർ​ഫാ​ൻ ചൗ​ധ​രി എ​ന്നി​വ​രു​ടെ സം​ഗീ​ത, ക​ലാ​പ​രി​പാ​ടി​ക​ളും ഡി​ന്ന​റും വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​നം പാ​സ്മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മു​ഴു​വ​ൻ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് amualumnihouston@gmail.com



റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ