സം​യു​ക്ത വൈ​ദി​ക ധ്യാ​ന​യോ​ഗം ന്യൂ​ജേ​ഴ്സി​യി​ൽ ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 21 വ​രെ
Wednesday, October 18, 2017 9:41 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്േ‍​റ​യും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി​യു​ടെ​യും സം​യു​ക്ത വൈ​ദീ​ക ധ്യാ​ന​യോ​ഗം ന്യൂ​ജേ​ഴ്സി​യി​യി​ലെ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​മാ​യ സെ​ന്‍റ് അ​പ്രേം സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ർ​ച്ച് ബി​ഷ​പ്പ് അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ്, ക്നാ​നാ​യ അ​തി​ഭ​ദ്രാ​സ​ന ആ​ർ​ച്ച് ബി​ഷ​പ്പ് അ​യൂ​ബ് മോ​ർ സി​ൽ​വാ​നോ​സ് എ​ന്നീ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ 2017 ഒ​ക്ടോ​ബ​ർ 19 വ്യാ​ഴം മു​ത​ൽ 21 ശ​നി വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു. ധ്യാ​ന​യോ​ഗ​ത്തി​നാ​യു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജെ​റി ജേ​ക്ക​ബ് അ​റി​യി​ച്ചു.

19 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4 മു​ത​ലു​ള്ള ര​ജി​സ്ട്രേ​ഷ​നെ​ത്തു​ട​ർ​ന്ന് 6ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ധ്യാ​ന​യോ​ഗ​ത്തി​ൽ അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി അ​ധ്യ​ക്ഷ്യം വ​ഹി​ക്കു​ക​യും, മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക സെ​ക്ര​ട്ട​റി വ​ന്ദ്യ. ജോ​സ​ഫ് സി. ​ജോ​സ​ഫ് കോ​ർ എ​പ്പി​സ്കോ​പ്പ സ്വാ​ഗ​ത പ്ര​സം​ഗ​വും മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ധ്യാ​ന​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​വും ന​ൽ​കും. തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ഡോ. ര​ഞ്ജ​ൻ മാ​ത്യു ന​യി​ക്കു​ന്ന വി​വാ​ഹ​ത്തി​നു മു​ന്പു​ള്ള ഉ​പ​ദേ​ശ നി​ർ​ദ്ദേ​ശ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കും.

20 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, ഗാ​ന​ശു​ശ്രൂ​ഷ എ​ന്നി​വ​യ്ക്ക് ശേ​ഷം ക്നാ​നാ​യ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് അ​യൂ​ബ് മോ​ർ സി​ൽ​വാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വൈ​ദി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​യി​രി​ക്കും. ത​ദ​ന​ന്ത​രം റ​വ. ഫാ. ​തോ​മ​സ് സു​നി​ൽ ആ​നി​ക്കാ​ട്ട് വി.​സി പ്ര​സം​ഗി​ക്കു​ന്ന​താ​യി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ബി​സി​ന​സ് മീ​റ്റിം​ഗ്, ഗെ​യിം​സ് ആ​ൻ​ഡ് ആ​ക്ടി​വി​റ്റീ​സ് എ​ന്നി​വ​ക്കു​ശേ​ഷം ക്നാ​നാ​യ ഭ​ദ്രാ​സ​ന​ത്തി​ലെ വ​ന്ദ്യ. റോ​യ് മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പാ ന​യി​ക്കു​ന്ന ധ്യാ​ന പ്ര​സം​ഗ​വും, വൈ​കി​ട്ട് എ​ട്ടി​ന് വൈ​ദീ​ക​ർ​ക്കു​ള്ള വി​ശു​ദ്ധ കു​ന്പ​സാ​ര​വും ന​ട​ക്കും.
21 ശ​നി​യാ​ഴ്ച രാ​വി​ലെ 10.45ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും തു​ട​ർ​ന്നു​ള്ള സ്നേ​ഹ​വി​രു​ന്നോ​ടും​കൂ​ടെ ഈ ്രെ​തെ​ദി​ന ധ്യാ​ന​യോ​ഗ​ത്തി​ന് സ​മാ​പ​ന​മാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : Very Rev. Joseph C. Joseph Corepiscopos,Clergy Secretary (404) 625-9258, Malankara Archdiocesan Council Secretary Rev. Fr. Jerry Jacob, MD (845) 519-9669, Malankara Archdiocesan Headquarters Whippany, New Jersey (845) 364-6003.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ