ഫിലാഡൽഫിയായിൽ പന്പ-ഫൊക്കാന സാഹിത്യ സമ്മേളനം 30 ന്
Tuesday, September 26, 2017 10:48 AM IST
ഫിലാഡൽഫിയ: പന്പ മലയാളി അസോസിയേഷനും ഫൊക്കാനയും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനം സെപ്റ്റംബർ 30 ന് (ശനി) നടക്കും. പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ (9726 Bustleton Ave, 19115) വൈകുന്നേരം നാലിനാണ് സമ്മേളനം.

ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്യും. പന്പ പ്രസിഡന്‍റ് അലക്സ് തോമസ് അധ്യക്ഷത വഹിക്കും. ഫൊക്കാന ജനറൽ സെക്രട്ടറി ഫിലീപ്പോസ് ഫിലിപ്പ,് ട്രൈസ്റ്റേററ് കേരളാഫോറം ചെയർമാൻ റോണി വർഗീസ് എന്നിവർ സംസാരിക്കും.

അമേരിക്കയിലെ മലയാള സാഹിത്യത്തിൽ അപചയം സംഭവിച്ചുവോ? എന്ന വിഷയത്തിൽ പ്രഫ. കോശി തലയ്ക്കൽ സംസാരിക്കും. തുടർന്നു വിവിധ വിഷയങ്ങളിൽ ഫാ. എം.കെ. കുര്യാക്കോസ്, മുരളി ജെ. നായർ, നീന പനക്കൽ, അശോകൻ വേങ്ങാശേരി, ജോർജ് നടവയൽ, സോയ നായർ, അനിത പണിക്കർ, ശോശാമ്മ ചെറിയാൻ, ഏബ്രാഹം മേട്ടിൽ, മോഡി ജേക്കബ്, ബാബു വർഗീസ്, അനിത ജോർജ് എന്നിവർ സംസാരിക്കും. പന്പ ലിറ്റററി ചെയർപേഴ്സണ്‍ ഫാ. ഫിലിപ്പ് മോഡയിൽ മോഡറേറ്ററായിരിക്കും. ജോർജ് ഓലിക്കൽ പ്രോഗ്രാം കോഓർഡിനേറ്റ് ചെയ്യും.

വിവരങ്ങൾക്ക്: അലക്സ് തോമസ് (പ്രസിഡന്‍റ്) 215 850 5268, ഫാ. ഫിലിപ്പ് മോഡയിൽ (ലിറ്റററി ചെയർപേഴ്സണ്‍) 267 565 0335, ജോർജ് ഓലിക്കൽ (പ്രോഗ്രാം കോഓർഡിനേറ്റർ) 215 873 4365, ജോണ്‍ പണിക്കർ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527 മോഡി ജേക്കബ് 215 667 0802.