ലോ​സ്ആ​ഞ്ച​ല​സി​ൽ ക​ല​യു​ടെ ഓ​ണാ​ഘോ​ഷം 26 ന്
Friday, August 18, 2017 4:39 AM IST
ലോ​സ്ആ​ഞ്ച​ല​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ (ക​ല) നാ​ല്പ​താ​മ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ഗ​സ്റ്റ് 26ന് (​ശ​നി) ആ​ഘോ​ഷി​ക്കു​ന്നു. നോ​ർ​വാ​ക്കി​ലെ പ​യ​നി​യ​ർ ബു​ള​വാ​ഡി​ലെ സ​നാ​ദാ​ൻ ധ​ർ​മ്മ ടെ​ന്പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഓ​ണ​സ​ദ്യ​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ താ​ല​പ്പൊ​ലി​യു​മാ​യി മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്കും. ഓ​ണ​പ്പാ​ട്ടു​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഗാ​ന​മേ​ള, സ്കി​റ്റ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. കാ​ലി​ഫോ​ർ​ണി​യ​യി​ലെ നൂ​റ്റൊ​ന്ന് വ​നി​ത​ക​ൾ ചേ​ർ​ന്നൊ​രു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര ഈ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ര​ശ്മി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഷ​ൻ പു​ത്ത​ൻ​പു​ര​യി​ലും, അ​നു റോ​ഷ​നും ചേ​ർ​ന്നു മെ​ഗാ തി​രു​വാ​തി​ര ചി​ട്ട​പ്പെ​ടു​ത്തു​ന്നു. തു​ട​ർ​ന്ന് ഫി​റോ​സ് മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പ​ന​യും ജോ​ണ്‍​സ​ണ്‍ ചീ​ക്ക​ൻ​പാ​റ ന​യി​ക്കു​ന്ന വാ​ദ്യ​മേ​ളം എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രി​ക്കും.

ജോ​ണ്‍ മ​ത്താ​യി (റെ​ജി), ജോ​ണ്‍ മാ​ത്യു മു​ട്ടം എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ക​ണ്‍​വീ​നേ​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം