ന്യൂയോർക്ക്: ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെയും വൈറ്റ് പ്ലെയിൻസ് സിറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
സിറ്റി മേയർ ടോം റോഷ്, വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, മറ്റനേകം സ്റ്റേറ്റ്, കൗണ്ടി, സിറ്റി പ്രതിനിധികൾ, ഇന്ത്യൻ കോണ്‍സുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ചു കോണ്‍സൽ കൃഷ്ണമൂർത്തി എന്നിവർ ഇന്ത്യൻ പതാകയുയർത്തി. ചടങ്ങിൽ ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു.
ഇന്ത്യൻ അമേരിക്കൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ശിവദാസൻ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടർന്ന് വൈറ്റ് പ്ലെയിൻസ് മേയർ ടോം റോഷ്, വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ആൻഡ്രിയ സ്റ്റുവർട്ട് കസിൻസ്, ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലി റപ്രസെന്േററ്റീവ്സ് ഷെല്ല്യ മേയർ, ഡേവിഡ് ബുച്വാൾഡ്, ഇന്ത്യൻ കോണ്‍സൽ കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രസംഗിച്ചു. വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് കെവിൻ പ്ലങ്കറ്റ്, പാർക്ക് ആൻഡ് റിക്രിയേറ്റീവ് ഡയറക്ടർ വെയിൻ ബാസ്, യൂത്ത് ബ്യൂറോ ഡയറക്ടർ ഫ്രാങ്ക് വില്യംസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോണ്‍ഗ്രസ് വുമണ്‍ നീത ലോവിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഓഗസ്റ്റ് 15ന് ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊക്ലമേഷൻ കൈമാറി. ന്യൂയോർക്ക് സ്റ്റേറ്റും വൈറ്റ് പ്ലെയിൻസ് സിറ്റിയും വെസ്റ്റ്ചെസ്റ്റർ കൗണ്ടിയും പ്രൊക്ലമേഷൻ കൈമാറി.
ഓവർസീസ് ഫ്രണ്ട് ഓഫ് ബിജെപി, ഹിന്ദു സ്വയംസേവക് സംഘ്, ആര്യ സമാജ്, ഹിന്ദു ടെംപിൾ ഓഫ് ട്രൈസ്റ്റേസ്, ഏകൽ വിദ്യാലായ്, യോങ്കേഴ്സ് മലയാളി അസോസിയേഷൻ, ഐസിഎഡബ്ലിയു, ഇന്ത്യ സെന്റർ തുടങ്ങിയ സംഘടനകൾ പങ്കെടുത്തു. മുംബൈ സ്പൈസസ്, ഇന്ത്യ കഫേ, റോയൽ പാലസ് എന്നീ ഇന്ത്യൻ റസ്റ്ററന്റുകൾ ലഘു ഭക്ഷണം വിതരണം ചെയ്തു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം