ന്യൂ​യോ​ർ​ക്കി​ൽ പ​ള്ളി​പ്പാ​ട് കു​ടും​ബ സം​ഗ​മം
Friday, August 18, 2017 4:35 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം ഓ​ഗ​സ്റ്റ് 12ന് ​ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്നു. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം ഗ്രാ​മ​മാ​യ പ​ള്ളി​പ്പാ​ട് നി​ന്നും അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ കു​ടി​യേ​റി​യ​വ​ർ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഗ്രാ​മ​ത്തെ​യും പൂ​ർ​വി​ക​രെ​യും പ്രി​യ​പ്പെ​ട്ട​വ​രെ​യും ത​ങ്ങ​ളു​ടെ ബാ​ല്യ, യൗ​വ​ന കാ​ല​ത്തെ​യും കു​റി​ച്ച് ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലെ മു​തി​ർ​ന്ന വൈ​ദി​ക​നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍​റി​ന്‍റെ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, കോ​ശി കു​ര്യ​ൻ, ടൈ​റ്റ​സ് ജോ​ർ​ജ്, കു​ഞ്ഞു​മോ​ൾ ചെ​റി​യാ​ൻ, എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍​റ് കു​ര്യ​ൻ കോ​ശി ക​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മേ​ശ് ചെ​ന്നി​ത്ത​ല, പ​ള്ളി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് എ​സ്. രാ​ജേ​ന്ദ്ര​കു​റു​പ്പ്, പ​ള്ളി​പ്പാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ പ്ര​സി​ഡ​ന്‍​റ് വാ​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മാ​ത്യു ഏ​ബ്ര​ഹാം കാ​ട്ടി​ൽ, ട്ര​ഷ​റ​ർ റെ​ജി കെ. ​സാ​മു​വ​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ കു​റി​ച്ച് ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. പ്ര​സാ​ദ് സാ​മു​വ​ൽ വേ​ർ​പി​രി​ഞ്ഞ പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു. ത​ങ്ക​ച്ച​ൻ ഗീ​വ​ർ​ഗീ​സ്, ദീ​പ​ക് മാ​ത്യു, കു​ര്യ​ൻ കെ. ​മാ​ത്ത​ൻ, മ​നോ​ജ്, ബി​ജു ജോ​ണ്‍, കോ​ശി വ​ലി​യ കോ​യി​ക്ക​ൽ, തോ​മ​സ്കു​ട്ടി, ബാ​ബു പൊ​വ​നാ​ലി​ൽ, ജോ​സ് മാ​ത്തു​ണ്ണി, ടൈ​റ്റ​സ് ജോ​ർ​ജ് ക​ളീ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ​ള്ളി​പ്പാ​ട​ൻ ഫീ​സ്റ്റും ഹൃ​ദ്യ​മാ​യി.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​കൃ​തി മ​നോ​ഹ​രി​യാ​യ ഗ്രാ​മ​മാ​ണ് പ​ള്ളി​പ്പാ​ട്. മു​ന്പ് തി​രു​വി​താം​കൂ​ർ രാ​ജ​വം​ശ​ത്തി​ന്‍റെ നെ​ല്ല​റ​യാ​യി​രു​ന്നു. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളും അ​വ​യു​ടെ മ​ഹ​ത്താ​യ പാ​ര​ന്പ​ര്യ​ങ്ങ​ളും സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളും സ​ന്പ​ന്ന​മാ​ക്കു​ന്ന പ​ള്ളി​പ്പാ​ട് ഗ്രാ​മം എ​ന്നും മ​ത​മൈ​ത്രി​ക്ക് പേ​രു​കേ​ട്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ