കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 26-ന്
Thursday, August 17, 2017 3:57 AM IST
മിസിസാഗാ: കാനഡയിലെ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ സിഎംഎൻഎയുടെ ഓണാഘോഷം ഓഗസ്റ്റ് - 26-നു ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ St. Gregories of PArumala Parish Hall-6890 Professional Court, Mississagua, L4-VIX6 -ൽ വച്ച് നടക്കും.

ഈ വർഷത്തെ ഓണാഘോഷത്തിന്‍റെ വരുമാനത്തിന്‍റെ ഒരു ഭാഗം ബ്രിട്ടിഷ് കൊളംബിയയിലെ കാട്ടുതീ മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി വിനിയോഗിക്കും. കേരളത്തിലെ നേഴ്സുമാർ നടത്തിയ ഐതിഹാസിക സമരത്തിനു പിൻതുണ നൽകുവാനും എറണാകുളം, തൃശൂർ ജില്ലകളിലെ സമര പന്തലുകളിൽ റിഫ്രഷ്മെന്‍റ് പ്രൊവൈഡ് ചെയ്യാൻ സാധിച്ചതിൽ ഭാരവാഹികൾ അതീവ സന്തുഷ്ടരാണ്. അവകാശങ്ങൾ നേടിയെടുക്കാൻ പോരാടുകയും വിജയത്തിൽ എത്തിച്ചേരാൻ പൊരുതുകയും ചെയ്ത നേഴ്സുമാരോടും അതിനു നേതൃത്വം നൽകിയവരേയും സിഎംഎൻഎയുടെ അഭിനന്ദനം അറിയിച്ചു. പൊതു സമൂഹത്തിനും, പുതുതായി എത്തിച്ചേരുന്നവർക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഈ വർഷത്തെ ഓണാഘോഷങ്ങളുടെ മെഗാ സ്പോണ്‍സർ- FAITH PHYSIO THERAPY INc, 1965 Cottre Blvd, Bvampton, L6P228 ആണ്. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന ചടങ്ങിൽ വച്ച് പരന്പരാഗത കേരളത്തനിമയിൽ വസ്ത്രധാരണം ചെയ്യുന്നവരിൽ നിന്നും ഓണസമ്മാനങ്ങൾ കൈമാറുകയും ചെയ്യും. പൊതുസമൂഹത്തിനു വേണ്ടി Stroke Early Detection and Treatment എന്ന വിഷയത്തെപ്പറ്റി ആസ്പദമാക്കി ഡോ. ജോബിൻ വർഗീസ് നയിക്കുന്ന ക്ലാസ്സ് ഈ വർഷത്തെ ഓണാഘോഷത്തിനു മാറ്റുകൂട്ടും. ഓണസദ്യയോട് ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴും.

കൂടുതൽ വിവരങ്ങൾക്ക്: ആനി സ്റ്റീഫൻ 4166163248, ഷീല ജോണ്‍ 4165625845, സൂസൻ ഡീൻ 4162306347, അൻഷാ രവീന്ദ്രൻ പിള്ള 6479891769, ജ്യോതിസ് അന്പാടി 2266002935, ഹരി കാർത്തികേയൻ 4169303247, മഹേഷ് മോഹൻ 6477034283, ബോബി ഏബ്രഹാം 6478572723, സിനി തോമസ് 6475052720, ലൂസി മാത്യു 4168054062.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം