ഡാളസ് സെന്‍റ് പോൾസ് യുവജനസഖ്യം "എസ്രേല’ ഓഗസ്റ്റ് 19-ന്
Thursday, August 17, 2017 3:52 AM IST
ഡാളസ്: ഡാളസ് സെന്‍റ് പോൾസ് മാർത്തോമാ യുവജനസഖ്യം ചാരിറ്റി ഫണ്ട് റൈസിംഗിന്‍റെ ഭാഗമായി ഓഗസ്റ്റ് 19-ന് ട്രിവാൻഡ്രം സ്ട്രിംഗ്സ് ബാന്‍റ് ലൈവ് മ്യൂസിക് ആൻഡ് ഡാൻസ് പരിപാടി സംഘടിപ്പിക്കുന്നു.

"എസ്രേല- ഗോഡ് ഈസ് മൈ ഹെൽപ്’ എന്ന പ്രോഗ്രാം ഓഗസ്റ്റ് 19-നു ശനിയാഴ്ച വൈകിട്ട് ആറിനു ഗാർലന്‍റ് റോസ് ഹില്ലിലുള്ള സെന്‍റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും. അംഗപരിമിതരായ കുട്ടികളുടെ യാത്രയ്ക്ക് ഒരു ബസ് വാങ്ങി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. എല്ലാവരുടേയും സാന്നിധ്യ സഹകരണം സംഘാടകർ അഭ്യർഥിച്ചു. റിച്ചാർഡ്സണിലുള്ള ചെന്നൈ കഫേയാണ് ഇവന്‍റ് സ്പോണ്‍സർ. കൂടുതൽ വിവരങ്ങൾക്ക്: റവ. ഷൈജു പി. ജോണ്‍ (469 964 7494), അലക്സ് ജേക്കബ് (610 618 2368).

റിപ്പോർട്ട്: പി.പി. ചെറിയാൻ