ഷാ​ർ​ല​റ്റ് വി​ല്ല: ഇ​രു​വി​ഭാ​ഗ​വും കു​റ്റ​ക്കാ​രെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്
Wednesday, August 16, 2017 4:59 AM IST
ന്യൂ​യോ​ർ​ക്ക്: ഷാ​ർ​ല​റ്റ് വി​ല്ല​യി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ഇ​രു​വി​ഭാ​ഗ​വും ഒ​രു​പോ​ലെ കു​റ്റ​ക്കാ​രാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​സി​ഡ​ന്‍റ് ട്രം​പ് വീ​ണ്ടും രം​ഗ​ത്തു​വ​ന്നു. വൈ​റ്റ് ഹൗ​സി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​രു​വി​ഭാ​ഗ​ക്കാ​രെ​യും നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ വൈ​റ്റ് സു​പ്രി​മി​സ്റ്റു​ക​ളെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച​തി​നു​ശേ​ഷം ഇ​തി​ൽ​നി​ന്നും തി​ക​ച്ചും ഭി​ന്ന​മാ​യി ട്രം​പ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളെ ഞെ​ട്ടി​ച്ചു.

വൈ​റ്റ് സു​പ്രി​മി​സ്റ്റു​ക​ൾ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ നി​യൊ-​നാ​സി ഗ്രൂ​പ്പു​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​നം സം​ഘ​ർ​ഷ​ത്തി​ൽ അ​വ​സാ​നി​ച്ച​ത് ഖേ​ദ​ര​ക​ര​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ജ​ന​കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഒ​ടി​ച്ചു​ക​യ​റ്റി ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​നു​ത്ത​ര​വാ​ദി​യാ​യ യു​വാ​വി​നെ ന്ധ​മ​ർ​ഡ​ർ’ എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്.

ചാ​ർ​ല​റ്റ് വി​ല്ല സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​മോ എ​ന്ന പ​ത്ര​ക്കാ​രു​ടെ ചോ​ദ്യ​ത്തി​ന് എ​നി​ക്ക​വി​ടെ വീ​ടു​ള്ള​താ​യി ആ​ർ​ക്കെ​ങ്കി​ലും അ​റി​യാ​മോ എ​ന്ന മ​റു​ചോ​ദ്യ​മാ​ണ് ട്രം​പ് ഉ​ന്ന​യി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ