മ​തം​മാ​റ്റം ത​ട​യു​ന്ന ബി​ൽ: ഐ​സി​സി ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി
Wednesday, August 16, 2017 4:52 AM IST
വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ൻ സം​സ്ഥാ​ന​മാ​യ ജാ​ർ​ഖ​ണ്ഡി​ൽ മ​ത​മാ​റ്റം ത​ട​യു​ന്ന നി​യ​മം പാ​സാ​ക്കി​യ​തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ ക​ണ്‍​സേ​ണ്‍ റീ​ജ​ണ​ൽ മാ​നേ​ജ​ർ (Christian Concern Region Manager) വി​ല്യം സ്റ്റാ​ർ​ക്ക് ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. ജാ​ർ​ഖ​ണ്ഡ് ഫ്രീ​ഡം ഓ​ഫ് റി​ലി​ജി​യ​ൻ എ​ന്ന പേ​രി​ൽ ഓ​ഗ​സ്റ്റ് 12 നാ​ണ് ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. ഗ​വ​ർ​ണ​റു​ടെ ഒ​പ്പു ല​ഭി​ക്കു​ന്ന​തോ​ടെ നി​യ​മ​മാ​കു​ന്ന ബി​ൽ മ​ത​സ്വാ​ത​ന്ത്ര്യ​ത്തിേ·​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും ദൂ​ര​വ്യാ​പ​ക ദോ​ഷ​ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ഐ​സി​സി. മു​ന്ന​റി​യി​പ്പു ന​ൽ​കി.

മ​തം മാ​റു​ന്ന​വ​ർ​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വോ, 50,000 രൂ​പ​യോ, ര​ണ്ടു ശി​ക്ഷ​ക​ളും ഒ​ന്നി​ച്ചോ ല​ഭി​ക്കു​മെ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. അ​ധഃ​കൃ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ശി​ക്ഷ നാ​ലു വ​ർ​ഷ​മോ, ഒ​രു ല​ക്ഷം രൂ​പ​യോ ആ​യി​രി​ക്കു​മെ​ന്നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

ഇ​ന്ത്യ​യി​ൽ ആ​റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ൾ നി​ല​വി​ലി​രി​ക്കു​ന്ന നി​യ​മം ശ​രി​യാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും റാ​ഡി​ക്ക​ൽ ഹി​ന്ദു​ക്ക​ൾ ഇ​തു ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്നും ഐ​സി​സി കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ബി​ജെ​പി ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ പാ​സാ​ക്കു​ന്ന​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

മ​ത​നൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത് ക്രി​സ്ത്യ​ൻ വി​ശ്വാ​സ​ങ്ങ​ളി​ല​ധി​ഷ്ഠി​ത​മാ​യി വാ​ഷിം​ഗ്ട​ണ്‍ ആ​സ്ഥാ​ന​മാ​ക്കി 1995 ൽ ​രൂ​പീ​കൃ​ത​മാ​യ ഐ​സി​സി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ മ​ത​പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ