ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സി​ൽ ക​ണ്‍​വ​ൻ​ഷ​നും പെ​രു​ന്നാ​ളും 18, 19, 20 തീ​യ​തി​ക​ളി​ൽ
Wednesday, August 16, 2017 4:51 AM IST
ഹൂ​സ്റ്റ​ണ്‍: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ക​ണ്‍​വ​ൻ​ഷ​നും പെ​രു​ന്നാ​ളും ഇ​ട​വ​ക​ദി​ന​വും ഓ​ഗ​സ്റ്റ് 18, 19, 20 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മോ​ർ ദി​മി​ത്രി​യോ​സ് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

നേ​ര​ത്തെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ശൂ​നോ​യോ പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന കു​ർ​ബാ​നാ​ന്ത​രം വി​കാ​രി റ​വ. പി.​എം. ചെ​റി​യാ​ൻ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റ്റി.

18ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ന്ധ്യാ ന​മ​സ്കാ​രം. തു​ട​ർ​ന്ന് വി​കാ​രി റ​വ. പി.​എം. ചെ​റി​യാ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹൂ​സ്റ്റ​ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. രാ​ജേ​ഷ് ജോ​ണ്‍ സ​ന്ദേ​ശം ന​ൽ​കും.

19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ക​രി​യ​ർ ഫെ​സ്റ്റ് ന​ട​ക്കും. പ്ര​ഫ​ഷ​ണ​ൽ, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം. തു​ട​ർ​ന്നു ക​ണ്‍​വ​ൻ​ഷ​നി​ൽ ഡോ. ​യൂ​ഹാ​നോ​ൻ മോ​ർ ദി​മി​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ൽ​കും. എ​ട്ടി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പൊ​രു​ന്നാ​ൾ റാ​സ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു രാ​ത്രി ഭ​ക്ഷ​ണം.

20ന് ​രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. 9.15 ന് ​ഡോ. യൂ​ഹാ​നോ​ൻ മോ​ർ ദി​മി​ത്രി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന. തു​ട​ർ​ന്ന് ആ​ശി​ർ​വാ​ദം, കൈ​മു​ത്ത്. 12ന് ​നേ​ർ​ച്ച വി​ള​ന്പ്, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി