ലി​ബ​ർ​ട്ടി ക​പ്പ്: ഫി​ലാ​ഡ​ൽ​ഫി​യ ആ​ർ​സ​ന​ൽ എ​ഫ്സി ജേ​താ​ക്ക​ൾ
Wednesday, August 16, 2017 4:44 AM IST
ഫി​ലാ​ഡ​ൽ​ഫി​: മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബ് ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന 29-ാമ​ത് ലി​ബ​ർ​ട്ടി ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഫി​ലാ​ഡ​ൽ​ഫി​യ ആ​ർ​സ​ന​ൽ എ​ഫ്സി ചാ​ന്പ്യ·ാ​രാ​യി.

ഓ​ഗ​സ്റ്റ് 12ന് ​ഈ​ഡ​ൻ ഹാ​ൾ ഫ്ള​വ​ർ പാ​ർ​ക്കി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ബാ​ൾ​ട്ടി​മോ​ർ കി​ലാ​ഡി​സി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ളി​യു​ടെ 25-ാം മി​നി​റ്റി​ൽ ജിം ​ക​ള​രി​ക്ക​ലാ​ണ് ആ​ർ​സ​ന​ൽ എ​ഫ്സി​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ലെ എം​വി​പി ആ​യി ജിം ​ക​ള​രി​ക്ക​ലും (ആ​ർ​സ​ന​ൽ എ​ഫ്സി), മി​ക​ച്ച ഡി​ഫ​ന്‍റ​റാ​യി അ​ർ​ജു​ൻ പ്ര​ദീ​പും (ബാ​ൾ​ട്ടി​മോ​ർ കി​ലാ​ഡി​സ്), മി​ക​ച്ച ഗോ​ളി ആ​യി ടൈ​സ​ൻ മാ​ത്യു​വും (ആ​ർ​സ​ന​ൽ എ​ഫ്സി) തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ട്ട് ആ​ഴ്ച നീ​ണ്ടു​നി​ന്ന കി​ഡ്സ് സോ​ക്ക​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ത്തി. വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.