ഫൊ​ക്കാ​ന​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ൾ
Tuesday, August 15, 2017 5:59 AM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ എ​ഴു​പ​താം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫൊ​ക്കാ​നാ ലോ​ക​മെ​ന്പാ​ടു​മു​ള്ള ഭാ​ര​തീ​യ​ർ​ക്ക് സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യി​ട്ട് ഏ​ഴ് പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​യു​ന്നു. ഈ ​എ​ഴു​പ​ത് വ​ർ​ഷം കൊ​ണ്ട് ന​മ്മു​ടെ രാ​ജ്യം വ​ള​രെ​യ​ധി​കം പു​രോ​ഗ​തി പ്രാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ്ര​വാ​സി​ക​ളാ​യ ന​മ്മ​ളും ന​മ്മ​ളി​ൽ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. പ​ക്ഷേ

രാ​ജ്യം നേ​രി​ടു​ന്ന തീ​വ്ര​വാ​ദ ഭീ​ഷ​ണി​ക​ളെ​യും വി​ഘ​ട​ന​വാ​ദ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ന​മു​ക്ക് ഇ​ന്നും ക​ഴി​യു​ന്നി​ല്ല. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജീ​വ​ൻ പൊ​ലി​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ക​യും അ​വ​രു​ടെ ദീ​പ്ത​മാ​യ ഓ​ർ​മ​ക​ൾ രാ​ഷ്ട്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും ഫൊ​ക്കാ​ന ന​ൽ​കി​യ സ്വാ​ത​ന്ത്ര്യ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ