ന്യൂ​യോ​ർ​ക്കി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്
Tuesday, August 15, 2017 5:55 AM IST
ന്യൂ​യോ​ർ​ക്ക്: ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 163-ാമ​ത് ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ആ​ഘോ​ഷി​ക്കും.

ക്വീ​ൻ​സി​ലെ ഗ്ലെ​ൻ ഓ​ക്സ് ഹൈ​സ്കൂ​ളി​ൽ ഉ​ച്ച​ക്ക് 12ന് ​വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടു​കൂ​ടി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ്വാ​മി മു​ക്താ​ന​ന്ദ യ​തി, നാ​സൗ കൗ​ണ്ടി കം​പ്ട്രോ​ള​ർ ജോ​ർ​ജ് മ​റ​ഗോ​സ് എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും അ​സോ​സി​യേ​ഷ​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം