ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Tuesday, August 15, 2017 5:55 AM IST
ഡാ​ള​സ്: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഓ​ഗ​സ്റ്റ് 13ന് ​കൊ​ടി​യേ​റി. വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​രാ​ജു ദാ​നി​യേ​ൽ കൊ​ടി​യേ​റ്റു​ക​ർ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഓ​ഗ​സ്റ്റ് 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. ഈ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ന് അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വി​കാ​രി ഫാ. ​രാ​ജു ദാ​നി​യേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പെ​രു​ന്നാ​ളി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം