ന്യൂ​യോ​ർ​ക്കി​ൽ ഐ​എ​പി​സി ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം
Monday, August 14, 2017 8:15 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്തോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബ് (ഐ​എ​പി​സി) ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​ന് ഐ​എ​പി​സി ന്യൂ​യോ​ർ​ക്ക് ട്രൈ​സ്റ്റേ​റ്റ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ൻ​ഡ്യ ദി​സ് വീ​ക്ക്, എ​ക്സ്പ്ര​സ് ഇ​ൻ​ഡ്യ എ​ന്നീ പ​ത്ര​ങ്ങ​ളു​ടെ പ്ര​സാ​ധ​ക​നും ഡി​സി കേ​ന്ദ്രീ​കൃ​ത​മാ​യ ബി​സി​ന​സ് ശൃം​ഘ​ല​യു​ടെ ചെ​യ​ർ​മാ​നു​മാ​ണ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ.

ഫ്ളോ​റ​ൽ പാ​ർ​ക്ക് നോ​ർ​ത്ത് ടൈ​സ​ണ്‍ അ​വ​നൃു​വി​ലു​ള്ള ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു​ക്കു​ട്ടി ഈ​ശോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​പി​സി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ത്ത ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ​ന്ദ്ര​ജി​ത്ത് സ​ലൂ​ജ അ​ഭി​ന​ന്ദി​ച്ചു. ച​ട​ങ്ങി​ൽ നാ​സ്സോ കൗ​ണ്ടി ക​മ്മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്സ് ഡെ​പ്യൂ​ട്ടി കം​ട്രോ​ള​ർ ആ​യി നി​യ​മി​ത​നാ​യ ആ​ദ്യ സൗ​ത്ത് ഏ​ഷ്യ​ൻ ദി​ലീ​പ് ചൗ​ഹാ​നെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​ലൂ​ജ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. നാ​സ്സോ കൗ​ണ്ടി എ​ക്സ​ക്യൂ​ട്ടീ​വ് സ്ഥാ​ന​ത്തേ​ക്ക് ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കൗ​ണ്ടി കം​ട്രോ​ള​ർ ജോ​ർ​ജ് മ​റ​ഗോ​സ് ച​ട​ങ്ങി​ൽ അ​തി​ഥി ആ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ക്കു​ന്ന ഐ​എ​പി​സി​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മീ​ഡി​യ കോ​ണ്‍​ഫ്ര​ൻ​സി​ന്‍റെ കി​ക്ക്-​ഓ​ഫും ച​ട​ങ്ങി​ൽ ന​ട​ന്നു.

ഐ​എ​പി​സി ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ ജി​ൻ​സ്മോ​ൻ സ​ഖ​റി​യ, ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു​ക്കു​ട്ടി ഈ​ശോ, കൗ​ണ്ടി ഡെ​പ്യൂ​ട്ടി കം​ട്രോ​ള​ർ ദി​ലീ​പ് ചൗ​ഹാ​ൻ, കൗ​ണ്ടി ക​മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ ജോ​സ് ജേ​ക്ക​ബ്, പ്ര​ശ​സ്ത അ​റ്റേ​ർ​ണി ആ​ന​ന്ദ് അ​ഹൂ​ജ, മ​ല​യാ​ളം ഫി​ലിം-​സീ​രി​യ​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി​യെം, ഫ്ളോ​റ​ൽ പാ​ർ​ക്ക് ഇ​ന്ത്യ​ഡേ പ​രേ​ഡ് ക​ണ്‍​വീ​ന​ർ കോ​ശി ഉ​മ്മ​ൻ, ഐ​എ​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ര​സ​ണ്‍ വ​റു​ഗീ​സ്, ഡ​യ​റ​ക്ർ ബോ​ർ​ഡ് അം​ഗം ജോ​ർ​ജ് കൊ​ട്ടാ​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.