ഡാളസിൽ അക്ഷരശ്ലോക സദസും അന്താക്ഷരിയും 24ന്
Saturday, June 24, 2017 8:33 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ജൂണ്‍ 24 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അക്ഷരശ്ലോക സദസും അന്താക്ഷരിയും സംഘടിപ്പിക്കുന്നു.

ഡാളസ് മെട്രോപ്ലെക്സിലെ മലയാള അക്ഷര സ്നേഹികൾക്ക് തങ്ങളുടെ ഭൂതകാലത്തേക്ക് ഒരു മടക്ക യാത്ര നടത്തുന്നതിനും ഓർമയിൽ സൂക്ഷിച്ചിട്ടുള്ള നല്ല ശ്ലോകങ്ങൾ വേദിയിൽ അവതരിപ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗാർലന്‍റ് അസോസിയേഷൻ കോണ്‍ഫ്രൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിന്‍റെ രണ്ടാം പകുതിയിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന അന്താക്ഷരി മത്സരവും അരങ്ങേറും.

വിവരങ്ങൾക്ക്:ജോസ് ഓച്ചാലിൽ, ലാനാ പ്രസിഡന്‍റ് 972 329 6906, ഹരിദാസ് തങ്കപ്പൻ 214 908 5686, അനശ്വരം മാംന്പിള്ളി 203 400 9266, റോയ് കൊടുവത്ത് (സെക്രട്ടറി)972 569 7165.

റിപ്പോർട്ട്: പി.പി. ചെറിയാൻ