ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തോഡോക്സ് ഇടവക പെരുന്നാൾ ജൂലൈ 7 ,8,9 തീയതികളിൽ
Saturday, June 24, 2017 8:21 AM IST
ഷിക്കാഗോ: സെന്‍റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഭാരതസഭയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർ തോമ്മാശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 7,8, 9 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തയുമായ ഡോ.ഗീവർഗീസ് മാർ യൂലിയോസ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഷിക്കാഗോയിലുള്ള സഹോദരീ സഭകളുടെ ഇടയ·ാർ പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിക്കും.

ജൂലൈ രണ്ടിന് (ഞായർ) വിശുദ്ധ കുർബാനക്കുശേഷം ഇടവക വികാരി ഫാ. ഹാം ജോസഫ്, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ ചേർന്ന് കൊടിയേറ്റുന്നതോടു കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

ഏഴിന് (വെള്ളി) വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരവും തുടർന്ന് വചന ശൂശ്രൂഷയും നടക്കും. എട്ടിന് (ശനി) രാവിലെ 11 മുതൽ രാത്രി 09 വരെ ഇടവക പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലും ഭക്ഷ്യകലാമേളയും സംഘടിപ്പിച്ചിട്ടുണ്ട്. 6.30ന് സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാർഥന എന്നിവ നടക്കും. ഒന്പതിന് (ഞായർ) രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, റാസ, നേർച്ച വിളന്പ് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും. ഷിക്കാഗോ ചെണ്ട ക്ലബിന്‍റെ നേതൃത്വത്തിലുള്ള ചെണ്ടമേള റാസക്ക് കൊഴുപ്പേകും.

പരിശുദ്ധ പിതാവിന്‍റെ മാധ്യസ്ഥം തേടി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുകൊള്ളുൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റ്റി ഷാജൻ വർഗീസ്, സെക്രട്ടറി കോശി ജോർജ് എന്നിവർ അറിയിച്ചു.

FR. HAM JOSEPH, VICAR (708) 856-7490
MR. KOSHY GEORGE (224) 489-8166
MR. SHAJAN VARGHESE (847) 997-8253