മാത്യു തോമസ് ഡാളസിൽ നിര്യാതനായി
Saturday, June 24, 2017 2:41 AM IST
ഡാളസ്: 1978 ൽ അമേരിക്കയിൽ കുടിയേറിയ കോഴഞ്ചേരി കീഴുകര പെല്ലേലിൽ മാത്യു തോമസ് (അച്ചൻകുഞ്ഞ് -73) നിര്യാതനായി. കഴിഞ്ഞ മുപ്പതിൽ പരം വർഷങ്ങളായി ഹൂസ്റ്റണിൽ മാരത്തോണ്‍ ഓയിൽ കോപ്പറേഷനിൽ എൻജിനീയർ ആയിരുന്ന പരേതൻ റിട്ടയർമെന്‍റിനു ശേഷം ഡാളസിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

കോഴഞ്ചേരി വലിയത്തുമണ്ണിൽ കുഞ്ഞുഞ്ഞമ്മയാണ് ഭാര്യ. ഏക മകൻ ബോബി തോമസ് (ഫാർമസിസ്റ്റ്, ഡാവീറ്റ കന്പനി ഡാളസ്), മരുമകൾ: എമി തോമസ് (ഫാർമസിസ്റ്റ്, ബെയിലർ ഹോസ്പിറ്റൽ ഇർവിംഗ്), കൊച്ചുമക്കൾ: സ്റ്റീഫെൻ, അലീസണ്‍. സഹോദരങ്ങൾ: അനിയൻ മാത്യു(കോഴഞ്ചേരി), ലാലി മാത്യു (കോട്ടയം).

ജൂണ്‍ 25 ഞായറാഴ്ച വൈകീട്ട് നാലു മുതൽ ഏഴു വരെ മാർത്തോമ ചർച്ച് ഓഫ് ഡാളസ് കരോട്ടണിൽ (1400 W Frankford Rd, Carrollton, TX-75007) വെച്ച് പൊതുദർശനവും, ജൂണ്‍ 26 തിങ്കളാഴ്ച രാവിലെ 9.30-നു കോപ്പൽ റോളങ്ങ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport PKWY, Coppell, TX 75019) സംസ്കാര ശുശ്രൂഷയും തുടർന്നു സംസ്കാരവും.

കൂടുതൽ വിവരങ്ങൾക്ക് : പി.റ്റി.ചാക്കോ- 214 762 9421.

റിപ്പോർട്ട്: ഷാജി രാമപുരം