കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ യുഎസ് അംബാസഡർ
Friday, June 23, 2017 7:14 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ യുഎസ് അംബാസിഡറായി ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും അടുത്ത സഹായി കെന്നത്ത് ജസ്റ്ററെ നിയമിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്‍റിന്‍റെ ഇന്‍റർനാഷണൽ എക്കണോമിക് അഫയേഴ്സ് ഡപ്യൂട്ടി അസിസ്റ്റന്‍റും നാഷണൽ എക്കണോമിക് കൗണ്‍സിൽ ഡപ്യൂട്ടി ഡയറക്ടറുമാണ് അറുപത്തിരണ്ടുകാരനായ കെന്നത്ത്.

റിച്ചാർഡ് വർമയുടെ സ്ഥാനത്ത് നിയമതിനായ കെന്നത്തിന് സെനറ്റിന്‍റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇന്ത്യയും യുഎസുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് കെന്നത്തിന്‍റെ അംബാസിഡർ പദവി പ്രയോജനപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കെന്നത്തിന്‍റെ നിയമനം ഏറ്റവും അനുയോജ്യമായ ഒന്നാണെന്ന് വൈറ്റ് ഹൗസ് ഡപ്യൂട്ടി സ്പോക്ക് പേഴ്സണ്‍ ലിൻഡ്സെ വാൾട്ടേഴ്സ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്തവാനയിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ