ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരം 2017
Thursday, June 22, 2017 7:27 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2017 ലെ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഈ വർഷം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

സ്കോളർഷിപ് കമ്മിറ്റി കണ്‍വീനറായി സ്റ്റാൻലി കളരിക്കാമുറിയെ തിരഞ്ഞെടുത്തു. സ്റ്റാൻലി കളരിക്കാമുറിയോടൊപ്പം പ്രസിഡന്‍റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ഉൾപ്പെട്ട കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ഹൈസ്കൂൾ പഠനത്തിനു ലഭിച്ച ജിപിഎയോടൊപ്പം, എസിടിസ്കോറും കുട്ടികളുടെ പഠ്യേതര പ്രവർത്തനങ്ങളും, സാമൂഹിക സേവന പരിചയവും മറ്റു കലാ കായികരംഗങ്ങളിലെ മികവുകളും എല്ലാം വിശദമായി പരിഗണിച്ച ശേഷം ആയിരിക്കും വിജയിയെ തെരഞ്ഞെടുക്കുക. വിശദമായ അപേക്ഷ ഫോറവും മറ്റു വിവരങ്ങളും ഷിക്കാഗോ മലയാളീ അസോസിയേഷൻ വെബ്സൈറ്റ് ആയ http://chicagomalayaleeassociation.org/2017-cma-scholarship-application-details/
നിന്നും ഷിക്കഗോ മലയാളീ അസോസിയേഷൻ ഫേസ്ബുക് പേജുകളിൽ നിന്നും ലഭിക്കുന്നതാണ്.

സാബു നടുവീട്ടിൽ സ്പോണ്‍സർ ചെയ്യുന്ന ഉതുപ്പാൻ നെടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ് ആയിരിക്കും ജേതാവിനു ലഭിക്കുക . വിജയിക്ക് സെപ്റ്റംബർ 2 ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ഷിക്കാഗോയിലെ താഫ്ട് ഹൈസ്കൂളിൽ നടത്തുന്ന ഷിക്കാഗോ മലയാളീ അസോസിയേഷൻ ഓണാഘാഷങ്ങളോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും.

ആവശ്യമായ എല്ലാ വിവരങ്ങളോടുമൊപ്പം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 1 ആണ്. സ്കോളർഷിപ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് സ്റ്റാൻലി കളരിക്കമുറി ( 847 877 3316 ) രഞ്ജൻ എബ്രഹാം ( 847 287 0661 ), ജിമ്മി കണിയാലി (630 903 7680 )

റിപ്പോര്‍ട്ട് ജിമ്മി കണിയാലി