ഗാർലൻഡ് സെന്‍റ് തോമസ് ദേവാലയം രജത ജൂബിലി നിറവിൽ; വി. തോമാശ്ലീഹായുടെ തിരുനാൾ ജൂണ്‍ 23 മുതൽ
Wednesday, June 21, 2017 6:23 AM IST
ഗാർലൻഡ് (ഡാളസ്) : ഗാർലൻഡ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിന്‍റെ രജത ജൂബിലി വർഷത്തിൽ. ആണ്ടുതോറും നടത്തിവരുന്ന ഇടവക മധ്യസ്ഥനായ മാർതോമാശ്ലീഹായുടെ തിരുനാൾ ജൂണ്‍ 23 വെള്ളി മുതൽ നടക്കും. പത്തുദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ജൂലൈ 1, 2 ,3 തീയതികളികൾ നടക്കുന്ന പ്രധാന ആഘോഷങ്ങളോടെ സമാപിക്കും. ഫൊറോനാ വികാരി. ഫാ. ജോഷി എളന്പാശ്ശേരിൽ, കൈക്കാര·ാരായ ജോസഫ് (മോൻസി) വലിയവീട്, മഞ്ജിത് കൈനിക്കര തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫൊറോനായിലെ വിവിധ കുടുംബ യൂണിറ്റുകളാണ് ഈ വർഷം തിരുനാൾ പ്രസുദേന്തിമാരാവുന്നത്.

ജൂണ്‍ 23 നു വെള്ളിയാഴ്ച വൈകുന്നേരം 6ന് ഫാ. ജോഷി എളന്പാശ്ശേരിൽ കൊടിയേറ്റ് നിർവഹിച്ചു തിരുനാളോഘോഷങ്ങൾക്കു തുടക്കം കുറിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ആരാധനയും നൊവേനയും ലദീഞ്ഞും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ജൂണ്‍ 2 നു ഞായാറാഴ്ച വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമായ റാസ കുർബാനയിൽ ഭദ്രാവതി രൂപതാ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യകാർമ്മികനായിരുക്കും.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി '10 days of heritage' എന്ന പേരിൽ സീറോ മലബാർ പൈതൃകം വിളിച്ചോതുന്ന പ്രത്യേക പരിപാടികൾ ഈ പത്തു ദിവസങ്ങളിൽ സ്റ്റേജ് ഷോകളുടെ ഭാഗമായി അരങ്ങേറും. യുവജനങ്ങളുടെ നേതൃത്വത്തിൽ പ്രസുദേന്തി കുടുംബ യൂണിറ്റുകളാണ് അരങ്ങിൽ അണിനിരക്കുന്നത്. ജൂലൈ 1 ശനിയാഴ്ച വൈകുന്നേരം 'സ്നേഹ സംഗീതം' എന്ന മിമിക്സ് ഗാനമേളയും സെന്‍റ് തോമസ് ഹാളിൽ നടക്കും. തിരുനാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോഷി എളന്പാശ്ശേരിൽ അറിയിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ