റോക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ മിഷൻ സന്ദർശനവും സിസിഡി അവാർഡ് വിതരണവും
Wednesday, June 21, 2017 6:13 AM IST
ന്യൂയോർക്ക്: കോട്ടയം രൂപത സഹായ മെത്രാൻ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ റോക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ ക്നാനായ മിഷൻ ജൂണ്‍ 23 ,25 ദിവസങ്ങളിൽ സന്ദർശ്ശിക്കുന്നു. ജൂണ്‍ 23 ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിനു റോക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ മിഷനുകളുടെ കൂടാരയോഗം ജോയ് തറത്തട്ടേലിന്‍റെ വീട്ടിൽ കൂടാരയോഗ പ്രാർത്ഥനയിലും അഭിവന്ദ്യ തിരുമേനി പങ്കെടുക്കുന്നു .തുടർന്ന് ഞായറാഴ്ച വെസ്റ്റ്ചെസ്റ്റർ റോക്ലാൻഡ് മിഷൻ പുതിയതായി വാങ്ങിയ മാതാവിന്‍റെ നാമത്തിലുള്ള ദേവാലയം വിശ്വാസികൾക്ക് ഒപ്പം സന്ദർശിക്കുന്നു. .തുടർന്ന് മരിയൻ ഷ്റയിൻ ദേവാലയത്തിൽ പിതാവ് വിശുദ്ധ കുർബാന സമർപ്പിച്ചത്തിനു ശേഷം പുതിയ ദേവാലത്തിലേക്കുള്ള മിഷിനിലെ ഓരോ കുടുംബത്തിന്‍റെയും അർഹമായ സംഭാവന പിതാവ് ഏറ്റുവാങ്ങുന്നു.

ഈ മിഷനുകളിൽ നിന്ന് സ്കൂൾ കോളേജ് ഗ്രാജുയേറ്റ ചെയ്ത കുട്ടികൾക്കുള്ള അവാർഡ് വിതരണവും സിസിഡി ഗ്രാജുയേഷൻ സെറിമണി ഉദ്ഘാടനവും നിർവഹിക്കുന്നു . ഈ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത് മിഷൻ ഡയറക്ടർ ഫാ .ജോസ് ആദോപ്പിള്ളി, ട്രസ്റ്റീമാരായ ഫിലിപ്പ് ചാമക്കാല, സിബി മണലേൽ, എബ്രഹാം പുലിയലകുന്നേൽ, റെജി ഉഴങ്ങാലിൽ, സിസിഡി പ്രിൻസിപ്പൽ സാബു മേക്കാട്ട്, ഫെറോന സെക്രട്ടറി തോമസ് പാലിച്ചേരി എന്നിവരാണ്. മാതാവിന്‍റെ നാമത്തിലുള്ള പുതിയ ദേവാലയത്തിലേക്കുള്ള പ്രവേശനം നിറവേറ്റാൻ ഇടവരുത്തിയ ദിവ്യകൃപക്ക് നന്ദി പറയുന്ന ഈ മഹനിയ വിശുദ്ധ ചടങ്ങിലേക്ക് എല്ലാവിശ്വാസികളെയും ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ഫാ ജോസ് ആദോപ്പിള്ളി 954 305 7850

റിപ്പോർട്ട്: ലൂക്കോസ് ചാമക്കാല