ഫീനിക്സ് താരപ്രഭയിൽ: ദിലീപ് ഷോ മേയ് ഏഴിന്
Saturday, April 29, 2017 7:49 AM IST
ഫീനിക്സ്: പ്രശസ്ത ഹാസ്യതാരം നാദിർഷ അണിയിച്ചൊരുക്കുന്ന കലാശില്പം ന്ധദിലീപ് ഷോ 2017’ മേയ് ഏഴിന് ഫീനിക്സ് സൗത്ത് മൗണ്ടൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽനടക്കും.

അരിസോണ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ
മലയാളത്തിലെ ജനപ്രിയ താര ജോഡികളായ ദിലീപ് -കാവ്യ എന്നിവർക്കൊപ്പം റിമി ടോമി, പിഷാരടി, ധർമ്മജൻ തുടങ്ങിയ കലാകാര·ാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. ഇവർക്കൊപ്പം അരിസോണ ഫീനിക്സ് ഈസ്റ്റ് വാലിയിലെ അന്പതോളം യുവകലാകാര·ാരും കലാകാരികളും നൃത്തചുവടുകൾ വയ്ക്കും.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ