കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാർഥിയ കാണാതായി
Friday, April 28, 2017 6:25 AM IST
സാൻകാർലോസ് (കാലിഫോർണിയ): സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോ സായക് ബാനർജി യെ ഏപ്രിൽ 24 മുതൽ കാണാതായതായി സാൻ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. സാൻഫ്രാൻസിസ്കോ, സാൻ കാർലോസ് നിവാസിയാണ് മുപ്പത്തിമൂന്നുകാരനായ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി സായക് ഭട്ടാചാര്യ.

ഏപ്രിൽ 24 ന് ഓർലാൻഡോ വിമാനത്താവളത്തിൽ ഭാര്യ ഖേയ ചക്രബർത്തിയെ സ്വീകരിക്കാൻ എത്തേണ്ടതായിരുന്നു സായക്. വീട്ടിൽ നിന്നും ഹുണ്ടായ് കാറിൽ യാത്ര പുറപ്പെട്ടതായി പോലീസ് പറയുന്നു. ശാന്ത പ്രകൃതക്കാരനായ സായകിന്‍റെ തിരോധാനം സംശയാസ്പദമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

ഐഐടി കാണ്‍പൂരിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം 2014 ൽ സ്റ്റാൻഫോഡിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുണ്ട്. സായക്കിനെ കുറിച്ചു വിവരം ലഭിക്കുന്നവർ 650363 4066 എന്ന നന്പറിലോ, ഉവീൈ@ൊരഴീ്.ീൃഴ എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ