അറ്റ്ലാന്‍റ സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ സമ്മേളനം മേയ് മൂന്നിന്
Thursday, April 27, 2017 4:51 AM IST
അറ്റ്ലാന്‍റ: കോട്ടയം സിഎംഎസ് കോളജ് ഗ്ലോബൽ അലൂംനി അസോസിയേഷൻ സമ്മേളനം മേയ് മൂന്നിന് (ബുധൻ) അറ്റ്ലാന്‍റയിൽ നടക്കും. സെന്‍റ് തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ (5720 ലിൽബേണ്‍ - സ്റ്റോണ്‍ മൗണ്ടൻ റോഡ്, സ്റ്റോണ്‍ മൗണ്ടൻ 30087) വൈകുന്നേരം ഏഴിന് നടക്കുന്ന പരിപാടിയിൽ അലൂംനി അസോസിയേഷൻ അറ്റ്ലാന്‍റ ചാപ്റ്ററിന്‍റെ ഉദ്ഘാടനം സിഎംഎസ് കോളജ് മുൻ പ്രിൻസിപ്പൽ സി.എ. ഏബ്രഹാം നിർവഹിക്കും. ചടങ്ങിൽ ഇരുനൂറു വർഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രഫ. ഡോ. റോയി സാം ഡാനിയേൽ സംസാരിക്കും.

വിവരങ്ങൾക്ക്: റവ. സ്കറിയ വർഗീസ് 732 718 8164, പ്രഫ. ഡോ. പി.ഇ. തോമസ് 770 360 0993, പ്രഫ. ഡോ. സക്കറിയ ഉമ്മൻ 229 669 7700, പ്രഫ. സിസി റോയിച്ചൻ ചാണ്ടി 229 669 0096, ഈപ്പൻ തോമസ് 404 953 5330.

റിപ്പോർട്ട്: വിനോദ് ഡേവിഡ്