ദിലീപ് മെഗാഷോ അമേരിക്കയിൽ; ഉദ്ഘാടനം ഏപ്രിൽ 28-ന് ഓസ്റ്റിനിൽ
Thursday, April 27, 2017 12:26 AM IST
ഓസ്റ്റിൻ: അമേരിക്കയിലെ 2017-ലെ ഏറ്റവും വലിയ താരനിശയുടെ ഉദ്ഘാടന പ്രദർശനം ഏപ്രിൽ 28-നു വെള്ളിയാഴ്ച ഓസ്റ്റിൻ പട്ടണത്തിൽ അരങ്ങേറും. ചരിത്രത്തിൽ ആദ്യമായി രണ്ടായിരം പേർക്ക് ഒന്നിച്ച് പരിപാടി ആസ്വദിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓസ്റ്റിൻ ഗേറ്റ് വേ ചർച്ച് ഓഡിറ്റോറിയമാണ് മെഗാഷോയ്ക്ക് വേദിയാകുന്നത്.

സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ കാണികളെ വിസ്മയിപ്പിക്കാൻ പോകുന്ന ഈ മെഗാ ഷോയ്ക്ക് സ്വാഗതം അരുളാൻ ഓസ്റ്റിൻ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവൻ മലയാളി കുടുംബങ്ങളും ഒന്നിച്ചു പ്രവർത്തിക്കുന്നു. റൗണ്ട് റോക്ക് എന്‍റർടൈൻമെന്‍റിന്‍റെ നേതൃത്വത്തിൽ ഈ മെഗാഷോയുടെ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഷോയുടെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റുകഴിഞ്ഞതായി സംഘാടകർക്കുവേണ്ടി ഡോ. അനീഷ് ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 512 785 2392, സണ്ണി തോമസ് (ഓസ്റ്റിൻ) 512 897 5296.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം