വിശ്വാസികളിൽ ആത്മീയ ഉണർവ് ഉണ്ടാക്കുവാൻ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വലുത്: മാർ ആലപ്പാട്ട്
Tuesday, April 25, 2017 6:41 AM IST
ന്യൂയോർക്ക്: വിശ്വാസികളിൽ ആത്മീയ ഉണർവ് ഉണ്ടാക്കുവാൻ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്. ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഭിഷേകാഗ്നി ബൈബിൾ കണ്‍വൻഷന്‍റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വട്ടായിലച്ചന്‍റെ ശുശ്രൂഷകൾ പ്രേക്ഷിത പ്രവര്ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെ സഹായിച്ചിട്ടുണ്ടെന്നും മാർ ആലപ്പാട്ട് കൂട്ടിച്ചേർത്തു.

ഏപ്രിൽ രണ്ടിന് വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസിസ്റ്റന്‍റ് വികാരി ഫാ. റോയിസൻ മേനോലിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

ഓഗസ്റ്റ് 11, 12, 13 (വെള്ളി, ശനി, ഞായർ) തീയതികളിൽ ലീമാൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കണ്‍വൻഷൻ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലാണ് നയിക്കുന്നത്. കുട്ടികൾക്കുള്ള ധ്യാനം ഇംഗ്ലീഷിലും മുതിർന്നവർക്ക് മലയാളത്തിലുമാണ് ധ്യാനം. മുതിർന്നവർക്ക് മൂന്നു ദിവസത്തെ ഭക്ഷണം ഉൾപ്പെടെ മുതിർന്നവർക്ക് 80 ഡോളറും കുട്ടികൾക്ക് 40 ഡോളറുമാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷന് www.stsmcc.org സന്ദർശിക്കുക.

വിവരങ്ങൾക്ക്: ഫാ. റോയിസൻ മേനോലിക്കൽ 917 345 2610, ജോർജ് പട്ടേരി 914 320 5829, വിനു വാതപ്പള്ളി 914 602 2137.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി