സീറോ മലബാർ സഭാഗാനം: ഓഡിയോ സിഡി പ്രകാശനം ചെയ്തു
Thursday, March 23, 2017 12:22 AM IST
കൊച്ചി: സീറോ മലബാർ സഭാഗാനത്തിന്‍റെ ഓഡിയോ സിഡി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.

ലിറ്റർജിക്കൽ റിസർച്ച് സെന്‍റർ (എൽആർസി ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ) ആദ്യ പ്രതി ഏറ്റുവാങ്ങി. സഭയുടെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതാണു സഭാഗാനമെന്നു മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.

സമൂഹത്തിലെ ക്രൈസ്തവ സാക്ഷ്യത്തിനു സഭാമക്കളെ ശക്തരാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടറും സഭാഗാനത്തിന്‍റെ രചയിതാവുമായ റവ.ഡോ.പീറ്റർ കണ്ണൻപുഴ, സംഗീത സംവിധായകൻ ജോണി തുണ്ടത്തിൽ മംഗലപ്പുഴ എന്നിവർ പ്രസംഗിച്ചു.

എൽആർസിയുടെ മേൽനോട്ടത്തിൽ തയാറാക്കിയ സഭാഗാനത്തിന്‍റെ സിഡിയിൽ മേജർ ആർച്ച് ബിഷപ്പിന്‍റെ സമർപ്പണമൊഴി, സഭാഗാനത്തിന്‍റെ പൂർണ ലളിത രൂപങ്ങൾ, കരോക്കെ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം