റവ. ആൽഫ വർഗീസിന് യാത്രയയപ്പു നൽകി
Tuesday, March 21, 2017 5:45 AM IST
ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ മൂന്നു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ ഇടവക വികാരി റവ. ആൽഫ വർഗീസിനും കുടുംബത്തിനും യാത്രയയപ്പു നൽകി.

മാർച്ച് 14ന് സ്റ്റാഫോർഡിലെ ദേശി റസ്റ്ററന്‍റിൽ കൂടിയ യോഗത്തിൽ റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻസ് ഓഫീസറും ക്ലർജി ഫെലോഷിപ്പ് സെക്രട്ടറിയുമായ റവ. കെ.ബി. കുരുവിള, വൈസ് പ്രസിഡന്‍റ് റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താൻ, സെക്രട്ടറി രവി വർഗീസ്, ഡോ. അന്ന കെ. ഫിലിപ്പ്, ട്രഷറർ മോസസ് എന്നിവർ പ്രസംഗിച്ചു. റവ. ആൽഫ വർഗീസ് മറുപടി പ്രസംഗം നടത്തി. റവ. ഫിലിപ്പ് ഫിലിപ്പ്, റവ. ഫാ. ഏബ്രഹാം സഖറിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജീമോൻ റാന്നി